യു.കെ: സ്‌കൂളുകൾ തുറന്നത് വിനയായി – ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 31,564 പേരാണ് ഒടുവിലായി കൊറോണാവൈറസ് പോസിറ്റീവായത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയില്‍ നിന്നും 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 203 പേരാണ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 9 ശതമാനം വര്‍ദ്ധനവാണിത്.

കോവിഡും, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും ചേര്‍ന്ന് മറ്റൊരു അനിശ്ചിതാവസ്ഥയാണ് ഈ ക്രിസ്മസ് കാലത്തും ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചതിന് പിന്നാലെയാണ് കേസുകളിലെ കുതിപ്പ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മടങ്ങിയെത്തുമ്ബോള്‍ വിന്റര്‍ കുതിപ്പ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എന്‍എച്ച്‌എസിന് പതിവ് സീസണല്‍ സ്ട്രെയിന് പുറമെ വൈറസ് പ്രതിസന്ധിയും കൈകാര്യം ചെയ്യേണ്ട അവസ്ഥ വരുമെന്നതാണ് നിലവിലെ ചിത്രം.

സ്‌കൂളുകള്‍ തുറന്നതിന്റെ പ്രഭാവം രണ്ടാഴ്ചയോളം കേസുകളെ ബാധിക്കാതിരുന്നെങ്കിലും ഇപ്പോള്‍ തുടര്‍ച്ചയായി രോഗികളുടെ എണ്ണമേറുന്നത് ഇതിന്റെ പ്രത്യാഘാതമാണെന്നാണ് കരുതുന്നത്. വിന്ററില്‍ എത്തുന്നതിന് മുന്‍പ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി കൂടുതല്‍ ആളുകളെ സംരക്ഷിക്കാന്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

Next Post

യു.കെ: ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ വ്യക്തത വരുത്താതെ ക്വാറന്‍റൈൻ നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് ബ്രിട്ടൺ

Wed Sep 22 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കാമെന്നും എന്നാല്‍ ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത മൂലമാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കിയതെന്നും ബ്രിട്ടന്‍. ബ്രിട്ടന്റെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത […]

You May Like

Breaking News

error: Content is protected !!