യു.കെ: ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ വ്യക്തത വരുത്താതെ ക്വാറന്‍റൈൻ നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് ബ്രിട്ടൺ

ലണ്ടന്‍ : ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കാമെന്നും എന്നാല്‍ ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത മൂലമാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കിയതെന്നും ബ്രിട്ടന്‍.

ബ്രിട്ടന്റെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂവെന്നും യുകെ വ്യക്തമാക്കി.

‘അസ്ട്രസെനകയുമായി സഹകരിച്ചു നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നു.ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്,’ ബ്രിട്ടന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഷീല്‍ഡ് വാക്‌സിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ബ്രിട്ടന്‍ തയ്യാറായത്.

Next Post

മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കുമായി മുഖ്യമന്ത്രി

Wed Sep 22 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കുമായി മുഖ്യമന്ത്രി. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി കണക്കുനിരത്തി മറുപടി പറഞ്ഞത്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 4941 മയക്കുമരുന്ന് കേസുകളില്‍ 5422 പേരാണ് പ്രതികളായുള്ളത്. ഇവരില്‍ 2700 പേര്‍ (49.8 ശതമാനം) ഹിന്ദു മതത്തില്‍ പെട്ടവരാണ്. 1869 പേര്‍ […]

You May Like

Breaking News

error: Content is protected !!