ഒമാന്‍: ഭൂകമ്ബത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു

മസ്കത്ത്: ഭൂകമ്ബത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു. ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളുമായി കൂടുതല്‍ വിമാനങ്ങള്‍ ഒമാനില്‍ നിന്ന് സിറിയയിലേക്ക് പോയി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കാരുണ്യ പ്രവര്‍ത്തങ്ങള്‍ തുടരുന്നത്.

ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍,ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സുമായി സഹകരിച്ചാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്. തെക്കന്‍ തുര്‍ക്കിയയില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നാഷണല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്ക്യൂ ടീമില്‍ നിന്നുള്ള ഒരു സേന പങ്കെടുക്കുന്നുണ്ട്. ഒമാനടക്കം വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള കാല്‍ ഭൂകമ്ബത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഭാവനകള്‍ ക്ഷണിച്ചിട്ടുണ്ട്.

ഇതിനകം നിരവധിയാളുകളാണ് ദുരന്തഭൂമിയിലെ കണ്ണീരൊപ്പാന്‍ സംഭാവന നല്‍കിയിരിക്കുന്നത്. അടിയന്തിരമായി രണ്ട് ലക്ഷം റിയാല്‍ സ്വരൂപിക്കാനാണ് അധികൃതര്‍ ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. താല്‍പര്യമുള്ള ആളുകള്‍ക്ക് പേയ്‌മെന്റ് മെഷീനുകള്‍, എസ്.എം.എസ്, ഇലക്‌ട്രോണിക് പോര്‍ട്ടല്‍, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ വഴി സംഭാവന ചെയ്യാവുന്നതാണെന്ന് ഒ.സി.ഒ അറിയിച്ചു.

Next Post

കുവൈത്ത്: 2000 ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി കുവൈത്ത്

Sat Feb 11 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് 2000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്ക് അനുവദിച്ചുനല്‍കിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെ പുനപരിശോധനയിലാണ് അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പരിശോധനയില്‍ രാജ്യത്ത് നിയമാനുസൃതമല്ലാതെ ലൈസന്‍സ് സ്വന്തമാക്കിയവരെ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും […]

You May Like

Breaking News

error: Content is protected !!