യു.കെ: ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, ഇടപെടലുണ്ടാകണം യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച്‌ 180 ഹിന്ദു സംഘടനകള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ഹിന്ദു സമൂഹത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും ഇടപെടണമെന്നാവശ്യപ്പെട്ട് യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച്‌ ഹിന്ദു സംഘടനകള്‍.

ലെസ്റ്ററിലെയും ബര്‍മിംഗ്ഹാമിലെയും സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ഹിന്ദു സമൂഹം നേരിടുന്ന അതിക്രമങ്ങള്‍ തടഞ്ഞ് അവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 180 ബ്രിട്ടീഷ്-ഇന്ത്യന്‍ ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും ലിസ് ട്രസിന് കത്ത് നല്‍കിയത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെമ്ബിള്‍സ്, ബിഎപിഎസ് ശ്രീ സ്വാമിനാരായണ്‍ സന്‍സ്ത യുകെ, ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ യുകെ, ഇസ്‌കോണ്‍ മാഞ്ചസ്റ്റര്‍, ഓം യുകെ( ഓര്‍ഗനൈസൈഷന്‍ ഓഫ് ഹിന്ദു മലയാളീസ് യുകെ ), ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി(യുകെ), ഹിന്ദു ലോയേഴ്സ് അസോസിയേഷന്‍(യുകെ), ഇന്‍സൈറ്റ് യുകെ ഉള്‍പ്പെടെയുള്ള സംഘടനകളാണ് കത്ത് കൈമാറിയത്.

ഹിന്ദുക്കള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പോലീസ് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് അടുത്തിടെയായി വര്‍ദ്ധിച്ച്‌ വരുന്ന ഹിന്ദു വിരുദ്ധതയ്‌ക്ക് കാരണമെന്താണ് സ്വതന്ത്ര അന്വേഷണം നടത്തണം. ആക്രമണങ്ങള്‍ക്ക് ഇരയായ ഹിന്ദുക്കള്‍ക്ക് അവരുടെ ബിസിനസുകള്‍ ഉള്‍പ്പെടെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സാമ്ബത്തിക സഹായം നല്‍കണം. ബ്രിട്ടന്റെ ചില മേഖലകള്‍ എങ്ങനെയാണ് ഇത്തരം തീവ്രവാദ ആശയങ്ങളുടെ ഹബ്ബ് ആയി മാറിയത്? ഇതിലെല്ലാം അന്വേഷണം വേണം.

നോട്ടിംഗ്ഹാമിലും വെംബ്ലിയിലും സമാനമായ രീതിയില്‍ ഹിന്ദു സമൂഹത്തിനെതിരായ അക്രമങ്ങള്‍ക്ക് ശ്രമം നടന്നിരുന്നു. അതുകൊണ്ട് തന്നെ ദീപാവലി സമയത്ത് അവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണം. ഈ രാജ്യത്തെ നിയമങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ അനുസരിക്കുന്ന സമൂഹമാണ് തങ്ങളുടേതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന് മികച്ച സാമൂഹിക-സാമ്ബത്തിക സംഭാവനകള്‍ ഹിന്ദു സമൂഹം നല്‍കുന്നുണ്ട്. എന്നിട്ടും ഇന്ന് ഈ രാജ്യത്ത് ഇന്ന് തങ്ങള്‍ക്കെതിരെ ചിലര്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ്.

ലെസ്റ്ററില്‍ ഉള്‍പ്പെടെ ഭയപ്പാടിലാണ് കഴിയുന്നത്. നിരവധി കുടുംബങ്ങള്‍ ഈ പ്രദേശം ഉപേക്ഷിച്ച്‌ പോയി. ഇനിയും നിരവധി പേര്‍ പോകാനായി തയ്യാറെടുക്കുന്നു. തീവ്ര ഇസ്ലാമിക മതമൗലികവാദികളുടെ സംഘമാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നില്‍. സമാധാനപരമായ അന്തരീക്ഷമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇത്തരം തീവ്ര ചിന്താഗതിക്കാര്‍ തെറ്റായ വിവരങ്ങള്‍ പങ്കുവച്ചു. ധാരാളം ഹിന്ദുക്കള്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. അവരുടെ വീടുകള്‍ക്ക് നേരെയും ആക്രമങ്ങള്‍ ഉണ്ടായി. അതിക്രമങ്ങള്‍ക്ക് ഇരയായതെല്ലാം ഹിന്ദു സമൂഹമാണെന്ന കാര്യം പല മാദ്ധ്യമങ്ങളും മറച്ചുവയ്‌ക്കുകയായിരുന്നു. ഹിന്ദുക്കള്‍ക്ക് പോലീസ് സംരക്ഷണം തേടേണ്ട അവസ്ഥ ഉണ്ടായി. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഈ അവസ്ഥയ്‌ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Next Post

യുകെ: സ്കോട്ലൻഡ് മലയാളി അസോസിയേഷൻ 2022 - 2023 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു

Sun Oct 16 , 2022
Share on Facebook Tweet it Pin it Email ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബിജു ജേക്കബ്‌   ( പ്രസിഡന്റ്), ഷിൻസ് തോമസ്, അനു മാത്യു  ( വൈസ് പ്രസിഡന്റ്), മാത്യു സെബാസ്റ്റ്യൻ (സെക്രട്ടറി), സാഗർ അബ്ദുല്ല, ജെസി പറമ്പിൽ  (ജോയിന്റ് സെക്രട്ടറി),  ഷാജി കുളത്തുങ്കൽ (ട്രെഷറർ ), തോമ സ് ഇ ടി (ഓഡിറ്റർ), ഫൈസൽ അഹമ്മദ് (P R […]

You May Like

Breaking News

error: Content is protected !!