ഒമാന്‍: ഒമാന്‍ അതിര്‍ത്തിയിലേക്ക് ആഡംബര ട്രെയിനിനുമായി ഇത്തിഹാദ് റെയില്‍

മസ്കത്ത്: യു.എ.ഇ നഗരങ്ങളില്‍നിന്ന് ഒമാന്‍ അതിര്‍ത്തിയിലേക്ക് ആഡംബര ട്രെയിനിന് തുടക്കമിട്ട് ഇത്തിഹാദ് റെയില്‍.

ഇതുസംബന്ധിച്ച്‌ ഇറ്റാലിയന്‍ ആഡംബര ഹോസ്പിറ്റാലിറ്റി കമ്ബനിയായ ആഴ്‌സനാലെയുമായി യു.എ.ഇ നാഷനല്‍ റെയില്‍ നെറ്റ്‌വര്‍ക്ക് ഡെവലപ്പറും ഓപറേറ്ററുമായ ഇത്തിഹാദ് റെയില്‍ കരാര്‍ ഒപ്പുവെച്ചു.

അബൂദബി, ദുബൈ എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ഒമാന്‍ അതിര്‍ത്തിയിലെ പര്‍വതങ്ങളും ലിവ മരുഭൂമിയുമുള്ള ഫുജൈറയിലാണ് എത്തിച്ചേരുക. യു.എ.ഇയുടെ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിന് മൊറോക്കോയുടെ നാഷനല്‍ റെയില്‍വേ ഓഫിസുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് റെയില്‍ ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മിഡിലീസ്റ്റ് റെയില്‍ എക്‌സിബിഷന്റെയും കോണ്‍ഫറന്‍സിന്‍റെയും ഭാഗമായി ഇത്തിഹാദ് റെയില്‍ സി.ഇ.ഒ ഷാദി മലക്കും നാഷനല്‍ റെയില്‍വേ ഓഫിസ് ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് റാബി ഖിലിയുമാണ് കരാറില്‍ ഒപ്പുവെച്ചതന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ എംബസി അബ്ദലി പ്രദേശത്ത് 'കോണ്‍സുലര്‍-ലേബര്‍-മെഡിക്കല്‍' ക്യാമ്ബ് സംഘടിപ്പിച്ചു

Thu May 18 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അബ്ദലി ഫാം (ഇറാഖ് ബോര്‍ഡര്‍) ഏരിയയില്‍ ‘കോണ്‍സിലര്‍-ലേബര്‍-മെഡിക്കല്‍’ ക്യാമ്ബ് സംഘടിപ്പിച്ചത്. അബ്ദാലി -സുബിയ റോഡില്‍ ചെറിയ ജാമിഅയ്ക്ക് സമീപം ഫലാഹ അല്‍ ഫദാദ് അല്‍ അസിമെയില്‍ രാവിലെ 9 മുതലായിരുന്നു ക്യാമ്ബ്. ഇന്ത്യന്‍ സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക,ഫസ്റ്റ് സെക്രട്ടറി കമല്‍ സിംഗ് റാത്തോര്‍, മൂന്ന് ക്യാമ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരീട്ട് വിലയിരുത്തി.ലേബര്‍ വിഭാഗം […]

You May Like

Breaking News

error: Content is protected !!