യു.കെ: യു.കെയില്‍ മൂന്നുനില കെട്ടിടത്തിന് തീപിടിച്ച്‌ വന്‍ അപകടം മൂന്ന് പേര്‍ മരിച്ചു

ലണ്ടന്‍: യു.കെ ജേഴ്‌സിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ മൂന്ന്പേര്‍ കൊല്ലപ്പെട്ടു. നിരവധിപേരെ കാണാതായി.

ദ്വീപിന്റെ തുറമുഖ തലസ്ഥാനമായ സെന്റ് ഹീലിയറില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് മരണം സംഭവിച്ചതെന്ന് മുഖ്യമന്ത്രി ക്രിസ്റ്റീന മൂര്‍ വ്യക്തമാക്കി.

മൂന്ന് നിലകളുള്ള കെട്ടിടത്തെ ഒരു തീഗോളം വിഴുങ്ങുന്നത് സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തന്റെ ഫ്ലാറ്റിന്റെ ജനലുകള്‍ തകര്‍ന്നുവെന്നും പുറത്ത് എല്ലായിടത്തും തീ ഉണ്ടായിരുന്നുവെന്നും സമീപവാസിയായ ആന്റണി ആബട്ട് പറഞ്ഞു.

Next Post

ഒമാന്‍: തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Sun Dec 11 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബുവിനെ (44) ആണ് അല്‍ അശ്കറയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍. മാതാവ്: ഗൗരി തങ്കം. ഭാര്യ: മഞ്ജു ഷിബു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!