കുട്ടി അവശേഷിച്ചതറിയാതെ സ്‌കൂള്‍ ബസ് പൂട്ടി – അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മസ്ഖത്: ഒമാനില്‍ ദീര്‍ഘനേരം അടച്ച സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട് അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളും ഇറങ്ങിയെന്ന് അധികൃതര്‍ ശ്രദ്ധിച്ചില്ല. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍ അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് പൂട്ടുകയും ചെയ്തു.

സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ പുറത്തിറങ്ങിയ ശേഷം ബസ് പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും മസ്ഖത് ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡ്രൈവറുടെയും സൂപെര്‍വൈസറുടെയും അശ്രദ്ധയാണ് കുട്ടി ദീര്‍ഘനേരം സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോകാന്‍ കാരണമായതെന്നും അതുകാരണം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Next Post

കു​വൈ​ത്ത്: ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 475 കൗ​മാ​ര​ക്കാ​ര്‍!

Sun Oct 24 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി : കു​വൈ​ത്തി​ല്‍ ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 475 കൗ​മാ​ര​ക്കാ​ര്‍. ര​ക്ഷി​താ​ക്ക​ള്‍​ക്ക് താ​ക്കീ​തു​മാ​യി അ​ധി​കൃ​ത​ര്‍ ഒ​ക്ടോ​ബ​ര്‍ 20നും 22​നും ഇ​ട​യി​ലാ​ണ് ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 475 കൗ​മാ​ര​ക്കാ​ര്‍ പി​ടി​യി​ലാ​യ​ത്. 304 പേ​രെ ജ​ന​റ​ല്‍ ട്രാ​ഫി​ക്​ വി​ഭാ​ഗ​വും 163 പേ​രെ പ​ട്രോ​ള്‍ ടീ​മും എ​ട്ടു പേ​രെ പൊ​തു​സു​ര​ക്ഷ വി​ഭാ​ഗ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ന​ല്‍​ക​രു​തെ​ന്ന് […]

You May Like

Breaking News

error: Content is protected !!