കുവൈത്ത്: കുവൈത്തിലെ ബാലദീപ്തി കുട്ടികളുടെ മൂന്ന് ദിവസത്തെ ‘സമ്മര്‍ ക്യാമ്ബ് 2023 – wings to win – കബ്ദ് ശാലെയില്‍ സംഘടിപ്പിച്ചു

കുവൈത്ത്സിറ്റി: Syro Malabar Cultural Association (SMCA), Kuwait ബാലദീപ്തി കുട്ടികളുടെ മൂന്ന് ദിവസത്തെ ‘സമ്മര്‍ ക്യാമ്ബ് 2023 – wings to win – കബ്ദ് ശാലെയില്‍ ഓഗസ്‌റ് 3 – വ്യാഴാഴ്ച വൈകിട്ട്‌ആരംഭിച്ചു ശനിയാഴ്ച വൈകിട്ട് 6 മണിയോടെ സമാപിച്ചു .

SMCA കുവൈറ്റ് പ്രസിഡന്റ് സുനില്‍ റാപ്പുഴ ആക്ടിങ് ജനറല്‍ സെക്രട്ടറി ഡേവിഡ് ആന്റണി , ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ തെക്കേല്‍ , SMCA ചീഫ് ബാലദീപ്തി കോര്‍ഡിനേറ്ററും , ക്യാമ്ബ് ഡയറക്ടറുമായ ബൈജു ജോസഫ് എന്നിവര്‍ മുന്നില്‍ നിന്ന് ക്യാമ്ബ് നയിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഒരു നവ ഉന്മേഷവും ഊര്‍ജവുമായി ക്യാമ്ബ് മാറി .

ചിരിച്ചും , ചിന്തിപ്പിച്ചും , കളിച്ചും , രസിച്ചും , ഉല്ലസിച്ചും കുട്ടികളെ പുതിയ ഒരു അനുഭവത്തിലേക്ക് നയിക്കുവാന്‍ , ക്യാമ്ബ് Mentor മാരായ സിജു തോമസ് , സാജന്‍ പാപ്പച്ചന്‍ എന്നിവര്‍ പ്രത്യേകം സാധിച്ചു.

ഏകദേശം 200 – ഓളം കുട്ടികള്‍ പങ്കെടുത്ത മൂന്നു ദിവസത്തെ ക്യാമ്ബ് life skills – training , confidence building, stress management എന്നിങ്ങനെ ആനുകാലിക പ്രസക്തമായ വിഷയങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് കുട്ടികളെ ബോധവല്‍കരിച്ചു .

SMCA വനിതാ വിഭാഗം പ്രസിഡന്റ് ലിറ്റ്‌സി സെബാസ്റ്റ്യന്‍ , ബാലദീപ്തി ജനറല്‍ സെക്രട്ടറി കുമാരി മെറിസ് മേരി ബിജോ , SMCA കേന്ദ്ര ഭാരവാഹികള്‍ , ഏരിയ ബാലദീപ്തി കോ ഓര്‍ഡിനേറ്റര്‍മാര്‍, മറ്റു ഏരിയ ഭാരവാഹികള്‍ എന്നിവരെല്ലാം കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും , അവരെ സഹായിക്കുന്നതിനുമായി മൂന്നു ദിവസവും കൂടെ തന്നെ ഉണ്ടായിരുന്നു. മലയാളം ക്ലാസ് അധ്യാപകര്‍ ,വോളിണ്ടയര്‍മാര്‍
എന്നിവര്‍ കുട്ടികളുടെ ക്യാമ്ബ് മനോഹരമാക്കുന്നതില്‍ മുന്നില്‍ നിന്നു.

SMCA സെന്‍ട്രല്‍ സോഷ്യല്‍ കണ്‍വീനര്‍ സന്തോഷ് കളരിക്കളിന്റെ കൂടെ ഏരിയ സോഷ്യല്‍ കണ്‍വീനര്‍മാരുടെ നേത്യത്വത്തിലായിരുന്നു
കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കിയത്.

ക്യാമ്ബിലെ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ മീഡിയ കണ്‍വീനര്‍ സുധീപ് ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി. മൂന്നു ദിവസത്തെ ക്യാമ്ബ് പുതിയ അനുഭവങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞതായി കുട്ടികള്‍ അഭിപ്രായപ്പെട്ടു.

Next Post

യു.കെ: യു.കെയില്‍ പടര്‍ന്ന് പിടിച്ച്‌ പുതിയ ഒമിക്രോണ്‍ വകഭേദം

Mon Aug 7 , 2023
Share on Facebook Tweet it Pin it Email യു.കെയില്‍ പടര്‍ന്ന് പിടിച്ച്‌ പുതിയ ഒമിക്രോണ്‍ വകഭേദം.യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതയ്‌ക്കുന്നത്. യുകെയില്‍ ആദ്യമായി ജൂലൈ 31-നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന […]

You May Like

Breaking News

error: Content is protected !!