കുവൈറ്റ്‌: കുവൈത്തില്‍ കത്രികകള്‍ സ്കൂളിലേക്ക് കൊണ്ട് വരുന്നതിന് നിരോധനം

കുവൈത്തില്‍ ഒരു കാരണവശാലും വിദ്യാര്‍ത്ഥികള്‍ ലോഹ കത്രികകള്‍ സ്കൂളിലേക്ക് കൊണ്ട് വരരുതെന്ന് നിര്‍ദേശം. കുവൈത്തില്‍ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചില സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറല്‍ വാട്ടര്‍ കണ്ടെയ്നറുകളും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സ്കൂള്‍ അഡ്മിനിസ്ട്രേഷന്റെ പരിശ്രമങ്ങളുടെ ഭാ​ഗമായിട്ടാണിത്. രക്ഷിതാക്കള്‍ സ്കൂളുമായി സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേഷന്‍ അഭ്യര്‍ത്ഥിച്ചു.

Next Post

സ്വകാര്യത വിലപ്പെട്ടതാണ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം വാട്സ്‌ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കൂ അ‌തിനുള്ള വഴിയിതാ

Mon Oct 24 , 2022
Share on Facebook Tweet it Pin it Email ഇന്ന് നമ്മുടെ സ്വകാര്യം ജീവിതം ​സാമൂഹികമാധ്യമങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു. പല സുഹൃത്തുക്കളുമായും നാം സമയം ചെലവഴിക്കുന്നതും വിവരങ്ങള്‍ ​​​​കൈമാറുന്നതും സാമൂഹികമാധ്യമങ്ങളിലൂടെയാണ്. വാട്സ്‌ആപ്പ് (whatsapp) ആണ് ഇത്തരത്തില്‍ വിവരങ്ങള്‍ ​കൈമാറാന്‍ കൂടുതലായും നാം ഉപയോഗിച്ചുവരുന്നത്. അ‌തിനാല്‍ത്തന്നെ വാട്സ്‌ആപ്പ് ചാറ്റുകള്‍ പലപ്പോഴും നമ്മുടെ രഹസ്യങ്ങളുടെ കലവറകൂടിയാണ്. എന്നാല്‍ ഈ രഹസ്യങ്ങളുടെ പെട്ടി നമുക്ക് നഷ്ടമായാലോ. അ‌ങ്ങനെ ഒരു അ‌വസ്ഥ ആലോചിച്ചിട്ടുണ്ടോ?. […]

You May Like

Breaking News

error: Content is protected !!