കുവൈത്ത്: തൊഴിലിടങ്ങളില്‍ ‌സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാൻ 30 കമ്പനികള്‍

കുവൈത്ത് സിറ്റി∙ രാജ്യത്തെ തൊഴിലിടങ്ങളില്‍ ‌സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്ന പ്രഖ്യാപനത്തില്‍ 30 സ്വകാര്യ കമ്ബനികള്‍ ഒപ്പുവച്ചു.

സുപ്രീം ‌പ്ലാനിങ് കൗണ്‍സില്‍ സെക്രട്ടറിയറ്റ് യുഎന്‍ ‌ഡവലപ്മെന്‍ന്‍റ് പ്രോഗ്രാമിന്റെ സഹകരണത്തോടെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച്‌ നടത്തിയ പരിപാടിയിലായിരുന്നു പ്രഖ്യാപനം.

സാമ്ബത്തികമായും സാമൂഹികമായും സ്ത്രീ ശാക്തീകരണത്തിന് രാജ്യം നടത്തുന്ന പരിശ്രമങ്ങള്‍ ‌ലോകം അംഗീകരിക്കുന്നുവെന്ന് ചടങ്ങില്‍ ‌അറബ് ‌രാജ്യങ്ങള്‍ക്കായുള്ള ‌യുഎന്‍ വനിതാ റീജനല്‍ ഓഫീസ് ‌ഡപ്യൂട്ടി റീജനല്‍ ഡയറക്ടര്‍ ജന്നകി വാന്‍ ദെര്‍ ഗ്രാഫ് കുക്‌ലെര്‍ വ്യക്തമാക്കി .സ്ത്രീകള്‍ക്കെതിരെയുള്ള
എല്ലാതരം വിവേചനങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് 1995 ല്‍ ‌യുഎന്‍ അംഗീകരിച്ച നിലപാടിനോട് സഹകരിച്ചുള്ള ‌പ്രവര്‍ത്തനമാണ് കുവൈത്തിന്റേതെന്നും കുക്‌ലര്‍ പറഞ്ഞു.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും വനിതകള്‍ക്ക് അംഗീകാരം ‌നല്‍കുന്നതില്‍ മേഖലയിലെ മികച്ച മാതൃകയാണ് കുവൈത്ത്. നേതൃസ്ഥാനങ്ങളില്‍ കുവൈത്ത് വനിതകള്‍ക്ക് സ്ഥാനമുണ്ട്.

Next Post

ഒമാൻ: ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ല​ക്‌ട്രോ​ണി​ക് പേ​മെന്‍റ്​ നി​ര്‍​ബ​ന്ധം

Wed Dec 1 , 2021
Share on Facebook Tweet it Pin it Email മ​സ്ക​ത്ത്: അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​ല​ക്‌ട്രോ​ണി​ക് പേ​മെന്‍റ്​ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തോ​ടെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​െ​ല ഇ​ട​പാ​ടു​ക​ള്‍ കാ​ശി​ല്ലാ​ത്ത​താ​യി മാ​റും. വി​ഷ​ന്‍ 2040‍െന്‍​റ ല​ക്ഷ്യ​ങ്ങ​ളി​ല്‍​പെ​ട്ട ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ സാ​ര്‍​വ​ത്രി​ക മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം എ​ന്ന​നി​ല​യി​ല്‍ വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്​​സു​ക​ള്‍, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ള്‍, ഗി​ഫ്റ്റ് മാ​ര്‍​ക്ക​റ്റു​ക​ള്‍, ഭ​ക്ഷ്യ വി​ല്‍​പ​ന, സ്വ​ര്‍​ണം-​വെ​ള്ളി വി​ല്‍​പ​ന ശാ​ല​ക​ള്‍, […]

You May Like

Breaking News

error: Content is protected !!