കുവൈത്ത്: പി.പി.എഫ് കുവൈത്ത്  – ജി.സി.സി-യില്‍ ‘നീറ്റ്’ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണം

കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഫെബ്രുവരി 16-ന് ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കൂടി അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

നടപ്പു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ഷേര്‍ളി ശശിരാജന്‍, സാമ്ബത്തിക റിപ്പോര്‍ട്ട് ശ്രീജിത്ത് പാലക്കുറിശ്ശി എന്നിവര്‍ അവതരിപ്പിച്ചു, ചര്‍ച്ചയ്ക്ക് ശേഷം സമ്മേളനം റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ കിരണ്‍ പി ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രശാന്ത് വാര്യര്‍ (പ്രസിഡന്റ്), ഷാജി മഠത്തില്‍ (ജനറല്‍ സെകട്ടറി), ശ്രീജിത്ത് പാലക്കുറിശി (ട്രഷറര്‍), അഡ്വ: സ്മിത മനോജ് കുമാര്‍ (വൈസ് പ്രസിഡന്റ്), ജിതിന്‍ പ്രകാശ് (ജോ.സെക്രട്ടറി) എന്നീ ഭാരവാഹികള്‍ ഉള്‍പ്പെടെ 2024-2026 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള 25 അംഗം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജനറല്‍ ബോഡിയുടെ ഭാഗമായി പി.പി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റിലാകെ വ്യാപിപ്പിക്കുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നു.
കുവൈറ്റ് ഉള്‍പ്പടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നുള്ള പ്രമേയം ജനറല്‍ ബോഡി അംഗീകരിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എടുത്ത തീരുമാനം നിരവധി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിരിക്കുകയാണ്. വിമാനക്കൂലി ഉള്‍പ്പടെ നല്‍കി നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കുന്നത് രക്ഷിതാക്കള്‍ക്ക് സാമ്ബത്തിക ബാധ്യതയുണ്ടാക്കും. ആയതിനാല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജനറല്‍ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ തോമസ് സ്റ്റീഫന്‍, പ്രശാന്ത് വാര്യര്‍, വിനോദ് എ .പി നായര്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

Next Post

കുവൈത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; പാര്‍ലമെന്റ് പിരിച്ചുവിട്ടു

Sun Feb 18 , 2024
Share on Facebook Tweet it Pin it Email കുവൈത്തില്‍ പാർലമെന്റ് പിരിച്ചുവിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞ ദിവസമാണ് കുവൈത്ത് അമീർ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 107 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് അമീർ പാർലമെന്റ് പിരിച്ചുവിട്ടത്. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിലവില്‍ […]

You May Like

Breaking News

error: Content is protected !!