കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ വൈദ്യപരിശോധനയ്ക്കായി പുതിയ പ്രവര്‍ത്തന സമയം

കുവൈത്തില്‍ വിദേശികളുടെ വൈദ്യ പരിശോധനയ്ക്കായി പുതിയ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അലി സബാഹ് അല്‍-സാലം, ജഹ്‌റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയുമാണ് പുതുക്കിയ സമയം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ കൂടെ ഉണ്ടെങ്കില്‍ മുന്‍‌കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കാം.

ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലെ സമയത്തില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Post

യു.കെ: യുകെയില്‍ തെറ്റായ തരം അന്താരാഷ്ട്ര വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്, രോഷത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

Fri Dec 15 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച റിപ്പോര്‍ട്ടിനെതിരെ രോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍. ഗ്രാജുവേറ്റ് റൂട്ട് പ്രതീക്ഷിച്ചത് പോലെ ആഗോള മികവിനെ ആകര്‍ഷിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇതിന് പകരം കുറഞ്ഞ ഫീസുള്ള യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്നവര്‍ കുറഞ്ഞ സ്‌കില്ലും, കുറഞ്ഞ വേതനമുള്ള ജോലികളിലും എത്തിപ്പെടാനാണ് ഇത് സഹായിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. യുകെയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ വിഭാഗമാണ് […]

You May Like

Breaking News

error: Content is protected !!