യു.കെ: ജര്‍മന്‍ ടെന്നീസ് ഇതിഹാസവും മുന്‍ സൂപ്പര്‍ താരവുമായ ബോറിസ് ബക്കര്‍ ജയില്‍ മോചിതനായി

ലണ്ടന്‍: ജര്‍മന്‍ ടെന്നീസ് ഇതിഹാസവും മുന്‍ സൂപ്പര്‍ താരവുമായ ബോറിസ് ബക്കര്‍ ജയില്‍ മോചിതനായി.

സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് രണ്ടര വര്‍ഷമാണ് ബോറിസ് ബക്കര്‍ ജയില്‍വാസം അനുഭവിച്ചത്. ഇതിന് ശേഷമാണ് മോചിപ്പിച്ചത്. മുന്‍ താരത്തെ ബ്രിട്ടനില്‍ നിന്ന് നാടുകടത്താനും തീരുമാനിച്ചതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

. സ്പെയിനിലെ മയോര്‍ക്കയിലുള്ള സ്വകാര്യ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഏതാണ്ട് 50 മില്ല്യണ്‍ പൗണ്ടിന്റെ ഇടപാടായിരുന്നു നടന്നത്. ഇത് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാപ്പരായി പ്രഖ്യാപിച്ചത്.

സൗത്ത് ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് അന്ന് ശിക്ഷ വിധിച്ചത്. ഇന്ന് മോചിതനാക്കാന്‍ കോടതി ഉത്തരവിട്ടു. അദ്ദേഹത്തിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നാടുകടത്തല്‍ കാത്തിരിക്കുന്ന വിദേശ കുറ്റവാളികള്‍ക്കായുള്ള തെക്കന്‍ ഇംഗ്ലണ്ടിലെ ഹണ്ടര്‍കോംബ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് പൗരരത്വമില്ലാത്തതും 12 മാസത്തിലധികം കസ്റ്റഡി ശിക്ഷ അനുഭവിച്ചതും നാടുകടത്താന്‍ കാരണമായി തീര്‍ന്നു.

Next Post

യു.കെ: 'നീരവ് മോദി ഇന്ത്യയിലെത്തിയേ മതിയാകൂ' - നാടുകടത്തല്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം പാളി

Thu Dec 15 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ഇന്ത്യക്ക് കൈമാറാനുള്ള ലണ്ടന്‍ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ യുകെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവ് മോദിയുടെ ശ്രമം പരാജയപ്പെട്ടു. നീരവിന് സുപ്രീം കോടതിയെ സമീപിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്ന് ലണ്ടന്‍ ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന നീരവിന്റെ വാദം […]

You May Like

Breaking News

error: Content is protected !!