ഒമാൻ : തൊഴില്‍ നിയമലംഘനം; 15 പ്രവാസികള്‍ പിടിയില്‍

മസ്കത്ത്: തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ദോഫാര്‍ ഗവര്‍ണറേറ്റില്‍നിന്ന് 15 പ്രവാസി തൊഴിലാളികളെ തൊഴില്‍ മന്ത്രാലയം അറസ്റ്റ് ചെയ്തു.

ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ ഓഫിസിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീമിന്റെ ഓഫിസ്, റോയല്‍ ഒമാൻ പൊലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

ഗവര്‍ണറേറ്റില്‍ പ്രവാസി തൊഴിലാളികള്‍ നടത്തുന്ന തെരുവു കച്ചവടങ്ങള്‍ക്കും യാചകര്‍ക്കുമെതിരെയായിരുന്നു പരിശോധന. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Next Post

ഒമാൻ:ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിനുള്ളില്‍ മരണപ്പെട്ടു

Sat Dec 2 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഉംറ കഴിഞ്ഞു മടങ്ങവേ ജിദ്ദയില്‍ നിന്നു കോഴിക്കോടേക്കുള്ള വിമാനത്തില്‍ കോഴിക്കോട് സ്വദേശിനി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. വടകര അഴിയൂര്‍ സ്വദേശി വലിയപറമ്ബത്ത് റഈസിന്റെ ഭാര്യ അഴീക്കല്‍ കുന്നുമ്മല്‍ ഷെര്‍മിന(32)യാണ് മരണപ്പെട്ടത്. ഒമാന്‍ എയറില്‍ ജിദ്ദയില്‍നിന്ന് മസ്‌കറ്റ് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മിനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ അടിയന്തിരമായി ഇറക്കി. പിന്നീട് ഡോക്ടര്‍മാരെത്തി നടത്തിയ […]

You May Like

Breaking News

error: Content is protected !!