ആമസോണ്‍, ടെസ്‌ല വമ്ബന്മാര്‍ക്കൊപ്പം 100 ബില്യണ്‍ പട്ടികയില്‍ മുകേഷ് അംബാനിയും

മുംബൈ: അതിസമ്ബന്നരുടെ പട്ടികയില്‍ ഇടംപിടിച്ച്‌ മുകേഷ് അംബാനിയും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും, ബില്‍ഗേറ്റ്‌സ്, ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനുമൊപ്പമാണ് പട്ടികയില്‍ മുകേഷ് അംബാനിയുടെ സ്ഥാനം.

100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി പട്ടികയിലേക്ക് എത്തിയത്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, വാരന്‍ ബഫറ്റ് എന്നിവരും പട്ടികയില്‍ ഉണ്ട്. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 11 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 23.8 ബില്യണ്‍ ഡോളിന്റെ വര്‍ധനയുണ്ടായി.

2005ലാണ് പിതാവ് ധീരുഭായ് അംബാനിയുടെ എണ്ണ, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ മുകേഷ് അംബാനി ഏറ്റെടുത്തത്. പിന്നീട് റീടെയില്‍, ടെക്‌നോളജി, ഇ-കോമേഴ്‌സ് തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു.

2016ല്‍ റിലയന്‍സ് ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്ബനികളിലൊന്നാണ്. ഇനി ഊര്‍ജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് അംബാനി.

Next Post

ഐക്യരാഷ്ട്രസംഘടനയുമായി ചേര്‍ന്ന് നടത്തിയ ലവ് മൈസെല്‍ഫ് ക്യാമ്ബെയ്നിലുടെ ബി.ടി.എസ് സമാഹരിച്ചത് 3500 കോടി രൂപ

Sat Oct 9 , 2021
Share on Facebook Tweet it Pin it Email ജനീവ: ഐക്യരാഷ്ട്രസംഘടനയുമായി ചേര്‍ന്ന് നടത്തിയ ലവ് മൈസെല്‍ഫ് ക്യാമ്ബെയ്നിലുടെ ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ്പ് ബാന്‍ഡായ ബി.ടി.എസ് സമാഹരിച്ചത് 3500 കോടി രൂപ. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനും അതിനെതിരെ അവബോധം നല്‍കാനുമുള്ള ക്യാമ്ബെയ്നാണിത്. 2017 മുതലാണ് ബി.ടി.എസും യു.എന്നിന്റെ ഭാഗമായ യൂണിസെഫും ലവ് മൈസെല്‍ഫിനായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ലവ് മൈസെല്‍ഫ് എന്ന സന്ദേശവുമായി യു.എന്‍ […]

You May Like

Breaking News

error: Content is protected !!