ഐക്യരാഷ്ട്രസംഘടനയുമായി ചേര്‍ന്ന് നടത്തിയ ലവ് മൈസെല്‍ഫ് ക്യാമ്ബെയ്നിലുടെ ബി.ടി.എസ് സമാഹരിച്ചത് 3500 കോടി രൂപ

ജനീവ: ഐക്യരാഷ്ട്രസംഘടനയുമായി ചേര്‍ന്ന് നടത്തിയ ലവ് മൈസെല്‍ഫ് ക്യാമ്ബെയ്നിലുടെ ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ്പ് ബാന്‍ഡായ ബി.ടി.എസ് സമാഹരിച്ചത് 3500 കോടി രൂപ. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനും അതിനെതിരെ അവബോധം നല്‍കാനുമുള്ള ക്യാമ്ബെയ്നാണിത്. 2017 മുതലാണ് ബി.ടി.എസും യു.എന്നിന്റെ ഭാഗമായ യൂണിസെഫും ലവ് മൈസെല്‍ഫിനായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ലവ് മൈസെല്‍ഫ് എന്ന സന്ദേശവുമായി യു.എന്‍ ബി.ടി.എസിന്റെ സംഗീതപരിപാടികളില്‍ പ്രത്യേക ബൂത്തുകള്‍ സംഘടന സ്ഥാപിച്ചിരുന്നു. ക്യാമ്ബെയ്നിന്റെ സന്ദേശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു 2019ല്‍ വിവിധ രാജ്യങ്ങളിലായി ബി.ടി.എസ് നടത്തിയ സംഗീതപരിപാടികളില്‍ പണം സമാഹരിച്ചത്. ക്യാമ്ബെയ്ന്‍ സംബന്ധിച്ച ഒരു മ്യൂസിക് വിഡിയോ യു.എന്‍ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചതും ഗുണം ചെയ്തു. യു.എന്നിന്റെ പ്രവര്‍ത്തനം യുവജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ ബി.ടി.എസുമായുള്ള പ്രവര്‍ത്തനം സഹായിക്കുമെന്ന് യൂണിസെഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹാന്‍റിയറ്റ പറഞ്ഞു. ആളുകള്‍ക്ക് കൂടുതല്‍ സന്തോഷവും സ്നേഹവും പകരാന്‍ ലഫ് മൈസെല്‍ഫുമായി മുന്നോട്ട് പോകും ബി.ടി.എസ്

Next Post

'പോളെക്‌സിറ്റ്‍' - യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ആലോചനയുമായി പോളണ്ടും

Sun Oct 10 , 2021
Share on Facebook Tweet it Pin it Email വാര്‍സോ: യൂറോപ്യന്‍ യൂണിയന്‍ വിടാനായി ‘പോളെക്‌സിറ്റ്’ നടപ്പാക്കാന്‍ ആലോചനയുമായി പോളണ്ട്. ഇതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച പോളണ്ടിന്‍റെ ഭരണഘടനാ ട്രിബ്യൂണല്‍ യൂറോപ്യന്‍ യൂണിയന്‍റെ ഭരണഘടനാ തത്വങ്ങള്‍ പോളണ്ടിന്‍റെ ചില നിയമപ്രശ്‌നങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് വിധിച്ചിരുന്നു. പകരം പോളണ്ടിന്‍റെ ഭരണഘടനയായിരിക്കും യൂറോപ്യന്‍ യൂണിയന്‍റെ ഭരണഘടനയേക്കാള്‍ ചില കാര്യങ്ങളില്‍ മുകളില്‍ നില്‍ക്കുകയെന്നും വിധിച്ചിരുന്നു. എന്നാല്‍ ഇതിനെ ശ്കതമായി നേരിടുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് […]

You May Like

Breaking News

error: Content is protected !!