യു.കെ: ബലാത്സംഗക്കാരനായ മെറ്റ് പോലീസ് ഓഫീസര്‍

ലണ്ടന്‍: മെറ്റ് പോലീസ് ഓഫീസര്‍ പദവി ഉപയോഗിച്ച് സ്ത്രീകളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ബലാത്സംഗക്കാരന്‍ ഡേവിഡ് കാരിക്കിന്റെ തനിനിറം പുറത്ത്. ഡസന്‍ കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന് സമ്മതിച്ചതോടെയാണ് പോലീസ് ഓഫീസറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡേറ്റിംഗ് ആപ്പിലൂടെ ഇയാളെ പരിചയപ്പെട്ട് ബന്ധത്തിലായ ഒരു സ്ത്രീ കാരിക്കില്‍ നിന്നും നേരിട്ട അക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസുകാരനായതിനാല്‍ തന്നെ ആരും തൊടില്ലെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ സെക്സിനിടെ ഔദ്യോഗികമായി ലഭിച്ച തോക്കും, കൈവിലങ്ങും വരെ ഉപയോഗിച്ചിരുന്നതായി ഇവര്‍ പറയുന്നു.

പാര്‍ലമെന്ററി & ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷന്‍ കമ്മാന്‍ഡിലെ സേവനം ഉപയോഗപ്പെടുത്തിയാണ് തനിക്ക് പ്രോസിക്യൂഷനില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുമെന്ന് കാരിക്ക് അവകാശപ്പെട്ടിരുന്നത്. 2021-ലാണ് കാരിക്ക് ബലാത്സംഗ കേസിലും, ഗാര്‍ഹിക പീഡനത്തിലും അറസ്റ്റിലാകുന്നത്. 12 സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സമ്മതിച്ചതോടെ ഇയാളുടെ ശിക്ഷാവിധി ഫെബ്രവരി ആറിന് പ്രഖ്യാപിക്കും. സ്ത്രീകളെ ലൈംഗിക അടിമകളായി കണക്കാക്കി ക്രൂരതകള്‍ അഴിച്ചുവിട്ട ശേഷവും കാരിക്ക് പോലീസായി തുടര്‍ന്നത് എങ്ങിനെയെന്ന് സംശയം ഉയരുകയാണ്. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് തോന്നിയതിന്റെ പേരില്‍ തന്റെ കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെയ്ക്കുന്നത് പതിവായിരുന്നുവെന്ന് ഒരു യുവതി വെളിപ്പെടുത്തി.

സംഭവം മെറ്റ് പോലീസിന് മറ്റൊരു നാണക്കേടായി മാറിയതോടെ കമ്മീഷണര്‍ മാര്‍ക്ക് റൗളി മാപ്പ് പറഞ്ഞ് രംഗത്തെത്തി. സേനയില്‍ നൂറുകണക്കിന് അഴിമതിക്കാരായ ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവരെയും പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Post

ഒമാന്‍: ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഒമാന്‍

Wed Jan 18 , 2023
Share on Facebook Tweet it Pin it Email ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടി ഒമാന്‍.വേള്‍ഡ് േഡറ്റ എന്‍സൈക്ലോപീഡിയയായ നംബിയോയുടെ പുയിയ പട്ടികയയില്‍ എട്ടാം സ്ഥാനത്താണ് ഒമാനുള്ളത്. 196.7 പോയന്റുമായി നെതര്‍ലന്‍ഡ്‌സ് ഒന്നാം സ്ഥാനത്തും 194.7 പോയന്റുമായി ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തുമാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് (മൂന്ന്), ലക്സംബര്‍ഗ് (നാല്), ഫിന്‍ലന്‍ഡ് (അഞ്ച്), ഐസ്‌ലന്‍ഡ് (ആറ് ), ഓസ്ട്രിയ (ഏഴ്), ആസ്‌ട്രേലിയ (ഒമ്ബത്), നോര്‍വേ (10) എന്നിങ്ങനെയാണ് […]

You May Like

Breaking News

error: Content is protected !!