യു.കെ: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു

ലണ്ടന്‍: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2021-22ല്‍ 1,20,000 ഇന്ത്യന്‍ സ്റ്റുഡന്റ്സാണ് യുകെയില്‍ പഠിച്ച് കൊണ്ടിരിക്കുന്നത്. യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ സ്റ്റുഡന്റ്സാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുകെയില്‍ പഠിക്കാനും ഇവിടെ ജീവിക്കാനുമെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. യുകെയിലെ ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന് ലോകമെമ്പാടും അംഗീകാരമുള്ള അക്കാദമിക് ഡിഗ്രികളും ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നേടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാണിക്കുന്ന താല്‍പര്യം വര്‍ധിച്ച് വരുന്നതാണ് ഇതിന് പ്രധാന കാരണം. ഹയര്‍ എഡ്യുക്കേഷന്‍ സ്റ്റാറ്റിറ്റിക്സ് ഏജന്‍സിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2021-22ല്‍ യുകെയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം വാര്‍ഷിക വര്‍ധനവാണുണ്ടായിരിക്കുന്നത്.

വിദേശത്ത് പഠിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ആദ്യം പരിഗണന നല്‍കുന്ന ഡെസ്റ്റിനേഷന്‍ നിലവില്‍ യുകെയാണ്. ഇതിന് വിവിധ കാരണങ്ങളുണ്ടെന്നും ഇത് സംബന്ധിച്ച ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം, നിരവധി സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, ആഗോളവ്യാപകമായി അംഗീകാരമുള്ള കോഴ്സുകള്‍ തുടങ്ങിയവ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാനകാരണങ്ങളില്‍ ചിലത് മാത്രമാണ്. ലോകമെമ്പാട് നിന്നും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ സ്വാഗതം ചെയ്ത് കൊണ്ടിരിക്കുന്ന യുകെയുടെ സുദീര്‍ഘമായ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ യുകെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിഗണന അതുല്യമാണ്. ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തിനും ഇത് വരെ യുകെയെ മറി കടക്കാന്‍ സാധിച്ചിട്ടില്ല. താങ്ങാവുന്ന ജീവിതച്ചെലവ്, വൈവിധ്യമാര്‍ന്നതും സാഹോദര്യവും സഹിഷ്ണുതയുള്ളതുമായ ഇവിടുത്തെ സംസ്‌കാരം, വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായതും സൗഹാര്‍ദപരവുമായ ജീവിത സാഹചര്യം തുടങ്ങിയവ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിക്കൊടുത്ത് അവരെ ഇവിടേക്കാകര്‍ഷിക്കാന്‍ യുകെയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ശ്രദ്ധേയമാണ്.

Next Post

ഒമാന്‍: ഒമാനിലെ സര്‍ക്കാര്‍ മേഖലയിലെ ഫ്ലക്സിബിള്‍ ജോലിസമയം ജീവനക്കാര്‍ക്ക് ഗുണപ്രദമാകും

Fri Mar 24 , 2023
Share on Facebook Tweet it Pin it Email മസ്കത്ത് : സര്‍ക്കാര്‍ മേഖലയില്‍ റംസാന്‍ മാസത്തിലെ ‘ഫ്ലക്സിബിള്‍’ രീതി ജീവനക്കാര്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, റോഡുകളിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും. ‘ഫ്ലെക്സിബിള്‍’ സംവിധാനം അനുസരിച്ച്‌ സര്‍ക്കാര്‍ മേഖലയിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ്. യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് […]

You May Like

Breaking News

error: Content is protected !!