യു.കെ: കോവിഡ് ആശങ്കകള്‍ അവസാനിക്കുന്നില്ല, അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി, 40 ല്‍ ഒരാള്‍ക്ക് വീതം തീവ്രവ്യാപന ശേഷിയുള്ള വൈറസ്

ലണ്ടന്‍: കോവിഡ് ആശങ്കയ്ക്ക് അവസാനമില്ല. ആര്‍ക്ടറസ് കോവിഡ് സ്ട്രെയിനാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പുതിയ തരംഗത്തിന് വഴിയൊരുക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന തരംഗത്തിന് പിന്നിലുള്ള ആര്‍ക്ടറസ് സ്ട്രെയിന്‍ ബ്രിട്ടനില്‍ അഞ്ച് പേരുടെ ജീവനെടുത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ വ്യാപിക്കാന്‍ തുടങ്ങിയ സ്ട്രെയിന്‍ മൂലം കേസുകളില്‍ 90 ഇരട്ടി വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയുള്ള സ്ട്രെയിനാണ് ആര്‍ക്ടറസ്. ഒമിക്രോണിന്റെ വകഭേദമായ സ്ട്രെയിനുമായി ബന്ധപ്പെട്ട് 135 കേസുകള്‍ യുകെയില്‍ കണ്ടെത്തിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.

നോര്‍ത്ത് ഈസ്റ്റ് മേഖലയിലൊഴികെ മറ്റെല്ലാ ഭാഗങ്ങളിലും ഈ സ്ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് മരണങ്ങളാണ് ആര്‍ക്ടറസുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഈ സ്ട്രെയിന്‍ മാത്രമാണോ മരണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ സാമ്പിള്‍ ടെസ്റ്റില്‍ ഏറെ കുറഞ്ഞതിനാല്‍ യഥാര്‍ത്ഥ വ്യാപനം എത്രത്തോളമെന്ന് കൃത്യമായി കണക്കുകളില്ല. എക്സ്ബിബി. 1.16 എന്ന് ശാസ്ത്രീയ നാമമുള്ള സ്ട്രെയിന്‍ നിലവില്‍ 2.3 ശതമാനം കേസുകള്‍ക്ക് മാത്രമാണ് ഇടയാക്കിയിട്ടള്ളത്. എന്നാല്‍ ഓരോ ദിവസവും 65,000 ബ്രിട്ടീഷുകാര്‍ക്ക് രോഗം പിടിപെടുന്നതായി അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിലെ വൈറസ് സ്ട്രെയിനുകള്‍ വ്യാപനശേഷിയുള്ളവയാണെങ്കിലും അപകടകരമായ തോതില്‍ മരണസംഖ്യ ഉയര്‍ത്തുന്നില്ലെന്നതാണ് ആശ്വാസകരം.

Next Post

ഒമാന്‍: പെരുന്നാള്‍ അവധി - പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഉണര്‍വ്

Tue Apr 25 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: പെരുന്നാള്‍ അവധിയുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാരമേഖലകളില്‍ ഉണര്‍വ് അനുഭവപ്പെട്ടു. ഞായറാഴ്ച മുതല്‍ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിരവധി ആളുകളാണ് എത്തിയത്. പ്രധാന കോട്ടകളിലും ബീച്ചുകളിലും തിരക്ക് പതിന്‍ മടങ്ങായി. മസ്കത്തിലെ ഖുറം ബീച്ച്‌ അടക്കമുള്ളയിടങ്ങളും മത്രം കോര്‍ണീഷും ജനത്തിരക്കില്‍ വീര്‍പ്പു മുട്ടി. രണ്ട് ദിവസമായി അനുഭവപ്പെടുന്ന ചൂടിന് ചെറിയ ശമനമുണ്ടായത് സന്ദര്‍ശകര്‍ക്ക് വലിയ അനുഗ്രഹമായി. അവധി […]

You May Like

Breaking News

error: Content is protected !!