ഒമാന്‍: അനധികൃത കച്ചവടം – ബൗഷറില്‍ പ്രവാസികള്‍ പിടിയില്‍

മസ്കത്ത്: ലൈസൻസില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട പ്രവാസികളെ മസ്കത്ത് മുനിസിപ്പാലിറ്റി പിടികൂടി. ബൗഷര്‍ വിലായത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. പൊതുസ്ഥലത്ത് അനധികൃതമായി പച്ചക്കറിയടക്കമുള്ള സാധനങ്ങളായിരുന്നു ഇവര്‍ വിറ്റിരുന്നത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും റോയല്‍ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

തൊഴിലാളികള്‍ നഗരസ്വഭാവം കണക്കിലെടുക്കാതെയും ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയുമായിരുന്നു കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Next Post

കുവൈത്ത്: മദ്റസ അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

Thu Jun 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഫഹാഹീല്‍ ഇസ്‌ലാഹി മദ്റസ വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ്ദാനം, ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോ വിതരണം എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കളുടെ സംഗമവും നടന്നു. കുവൈത്ത് കേരള ഇസ്‌ലാഹി സെൻറര്‍ ജനറല്‍ സെക്രട്ടറി സുനാഷ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിറാജ് […]

You May Like

Breaking News

error: Content is protected !!