കുവൈത്ത്: മദ്റസ അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കുവൈത്ത് സിറ്റി: ഫഹാഹീല്‍ ഇസ്‌ലാഹി മദ്റസ വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ്ദാനം, ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോ വിതരണം എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കളുടെ സംഗമവും നടന്നു.

കുവൈത്ത് കേരള ഇസ്‌ലാഹി സെൻറര്‍ ജനറല്‍ സെക്രട്ടറി സുനാഷ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിറാജ് കാലടി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അലി, നൈസാം, റഫീഖ് അബ്ദുല്ല, പി.പി.ഷഫീഖ്, അനിലാല്‍ ആസാദ്, നസീര്‍ മംഗഫ്, സാദിഖ്, വി.എം. ശരീഫ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. മദ്റസ സദര്‍ സാജു ചെമ്മനാട് സ്വാഗതവും, ഫൈസല്‍ മണിയൂര്‍ നന്ദിയും രേഖപ്പെടുത്തി.

വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്റ്റാഫ് അംഗങ്ങള്‍, കിസ്‌വ – കെ.കെ.ഐ.സി ഏരിയ ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.28 വര്‍ഷം പിന്നിടുന്ന ഫഹാഹീല്‍ ഇസ്‌ലാഹി മദ്റസ ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

Next Post

യു.കെ: യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഫാമിലി വിസയെ ദോഷകരമായി ബാധിക്കും

Thu Jun 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫാമിലി വിസകളെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. യുകെയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പുതിയ നിയമങ്ങള്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. യുകെ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് മേല്‍ പുതിയതും കര്‍ക്കശമായതുമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആശങ്ക കനത്തിരിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!