കുവൈത്ത്: ശമ്പളത്തിൽ കൃത്രിമം – കുവൈത്തിൽ അഗനിശമനസേനാ ഉദ്യോഗസ്ഥന് 15 വർഷം തടവും പിഴയും

കുവൈത്ത് സിറ്റി | സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ ശമ്ബളത്തിന്റെ മൂല്യം വര്‍ധിപ്പിച്ച കേസില്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവും 40 ലക്ഷം ദിനാര്‍ പിഴയും വിധിച്ച്‌ കുവൈത്ത് ക്രിമിനല്‍ കോടതി.

സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ ശമ്ബളത്തില്‍ കൃത്രിമം കാണിച്ച ഇയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം ദിനാറാണ് കൈക്കലാക്കിയത്.

2021 നവംബറില്‍ ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഉടന്‍ സംഭവം സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്താവനയുമായി അഗ്‌നിശമനസേന രംഗത്തെത്തിയിരുന്നു. ബന്ധപ്പെട്ട അതോറിട്ടികള്‍ അന്വേഷണത്തിനായി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

Next Post

കുവൈത്ത് : തൊഴില്‍ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ വെടിവച്ച്‌ കൊന്നു

Wed Sep 14 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: തൊഴില്‍ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ വെടിവച്ച്‌ കൊന്നു. ആടുമേയ്ക്കാന്‍ വിസമ്മതിച്ചതിന് തൊഴിലുടമയാണ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തിയത്. തമിഴ്നാട് തിരുവാവൂര്‍ സ്വദേശി മുത്തുകുമാരനാണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തില്‍ ക്യാഷ്യറായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാവിനെ കുവൈത്തിലെത്തിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മുത്തുകുമാരന്‍ കുവൈത്തിലേക്ക് പോയത്. കൊവിഡ് കാലം വരെ ഒരു മെഡിക്കല്‍ […]

You May Like

Breaking News

error: Content is protected !!