യു.കെ: ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി

ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി
ഫെബ്രുവരി 27 തിങ്കളാഴ്ച്ച മുതല്‍ ആഗസ്റ്റ് 27 വരെയുള്ള ഇളവുകള്‍ പ്രകാരം ഈ കാലയളവില്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്ക് രണ്ടാമതൊരു ജോലി അതേ മേഖലയില്‍ ചെയ്യുന്നതിന് സമയ പരിധി ഉണ്ടാവുകയില്ല.

ഹെല്‍ത്ത് കെയര്‍ വിസയിലുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഹെല്‍ത്ത് പ്രൊഫഷണല്‍സ്, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രൊഫഷണല്‍സ് എന്നിവക്ക് മാത്രമായിരിക്കും ഇത് ബാധകമാവുക.

ഹെല്‍ത്ത് കെയര്‍ വിസയുള്ള വ്യക്തി അതേ പ്രൊഫഷണ്‍ തന്നെ, ഇപ്പോള്‍ ചെയ്യുന്ന അതേ തലത്തില്‍ തന്നെ അധിക ജോലി ചെയ്യുവാനാണെങ്കിലോ അല്ലെങ്കില്‍ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റിലുള്ള ജോലി ചെയ്യുന്നതിനോ വിസ അപ്ഡേറ്റ് ചെയ്യേണ്ടതില്ല. മറിച്ച്, മറ്റൊരു മേഖലയിലോ, ആരോഗ്യ മേഖലയില്‍ തന്നെ മറ്റൊരു ലെവലിലോ ജോലി ചെയ്യണമെങ്കില്‍ അധിക ജോലി ചെയ്യുന്നതിന് ഹോ ഓഫീസിന് അപേക്ഷ നല്‍കി വിസ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

എന്നാല്‍, ഒരു ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ക്ക് അനുയോജ്യമല്ലാത്ത, ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റിലുള്ള ഒരു ജോലി 20 മണിക്കൂറില്‍ അധികം ചെയ്യണമെങ്കിലും വിസ അപ്ഡേറ്റ് ചെയ്യേണ്ടതായി വരും. ഇതിനായി രണ്ടാം തൊഴിലുടമയില്‍ നിന്നും ഒരു പുതിയ സ്പോണ്‍സര്‍ഷിപ്പ് എടുക്കണം. മാത്രമല്ല, നിലവില്‍ യു കെയില്‍ ഇരിക്കുന്നതിനുള്ള പെര്‍മിഷന്‍ സ്റ്റാറ്റസ് മറുന്നതിനുള്ള കാരണം വ്യക്തമാക്കി കത്തും നല്‍കേണ്ടതുണ്ട്.

Next Post

ഒമാന്‍: 'ഒമാന്‍ മലയാളികള്‍' വാട്‌സ്‌ആപ് ഗ്രൂപ് അംഗങ്ങള്‍ക്ക് പാക്കേജുമായി എന്‍.എം.സി ഹോസ്പിറ്റല്‍

Thu Mar 9 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാന്‍ മലയാളികള്‍ വാട്‌സ്‌ആപ് ഗ്രൂപ് അംഗങ്ങള്‍ക്ക് പ്രത്യേക പാക്കേജുകളുമായി എന്‍.എം.സി ഹോസ്പിറ്റല്‍ ഗ്രൂപ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നിലവിലുള്ള 20 മുതല്‍ 50 ശതമാനം വരെയുള്ള ഡിസ്‌കൗണ്ടിനു പുറമെ പ്രസവം, ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ക്ക് പ്രത്യേക പാക്കേജുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനകം നിരവധിപേര്‍ക്ക് ആശ്വാസമായിട്ടുള്ള പദ്ധതി പുതുക്കിയ വേളയിലാണ് പുതിയ പാക്കേജുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. ഒമാന്‍ മലയാളികള്‍ […]

You May Like

Breaking News

error: Content is protected !!