ഒമാന്‍: ‘ഒമാന്‍ മലയാളികള്‍’ വാട്‌സ്‌ആപ് ഗ്രൂപ് അംഗങ്ങള്‍ക്ക് പാക്കേജുമായി എന്‍.എം.സി ഹോസ്പിറ്റല്‍

മസ്‌കത്ത്: ഒമാന്‍ മലയാളികള്‍ വാട്‌സ്‌ആപ് ഗ്രൂപ് അംഗങ്ങള്‍ക്ക് പ്രത്യേക പാക്കേജുകളുമായി എന്‍.എം.സി ഹോസ്പിറ്റല്‍ ഗ്രൂപ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി നിലവിലുള്ള 20 മുതല്‍ 50 ശതമാനം വരെയുള്ള ഡിസ്‌കൗണ്ടിനു പുറമെ പ്രസവം, ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ക്ക് പ്രത്യേക പാക്കേജുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനകം നിരവധിപേര്‍ക്ക് ആശ്വാസമായിട്ടുള്ള പദ്ധതി പുതുക്കിയ വേളയിലാണ് പുതിയ പാക്കേജുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. ഒമാന്‍ മലയാളികള്‍ ഗ്രൂപ് ചീഫ് കോഓഡിനേറ്റര്‍ റഹീം വെളിയങ്കോട്, എന്‍.എം.സി ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ സുരേഷ് കുമാര്‍ കൊളങ്ങാട്ടുമായി കരാര്‍ ഒപ്പിട്ടു.

ഗ്രൂപ് കോഓഡിനേറ്ററും ഏഷ്യാവിഷന്‍ ഒമാന്‍ റീജനല്‍ മാനേജര്‍ ബഷീര്‍ ശിവപുരം, എന്‍.എം.സി ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്മെന്റ് അസിസ്റ്റന്റ് മാനേജര്‍ കെ.ടി. അഫ്‌സല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു

Thu Mar 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ നിയമനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 900 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നാണ് സൂചനകള്‍. ഇതിനായി പ്രതിനിധി സംഘങ്ങളെ ഇന്ത്യയിലേക്കും നേപ്പാളിലേക്കും ഉടന്‍ അയക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. പുതിയ അധ്യയന വര്‍ഷത്തില്‍ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികള്‍ക്ക് വിനിയോഗിക്കുമെന്ന് […]

You May Like

Breaking News

error: Content is protected !!