കുവൈറ്റ്‌: ശൈഖ് കോയ അല്‍ ഖാസിമി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ ഗ്രാന്‍ഡ് മീലാദ് മീറ്റ് നവംബര്‍ നാലിന്

കുവൈറ്റ് സിറ്റി: ശൈഖ് കോയ അല്‍ ഖാസിമി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ ഗ്രാന്‍ഡ് മീലാദ് മീറ്റ് ‘ലോകത്തിന്റെ വസന്തം മുഹമ്മദ് സല്ലല്ലാഹു അലൈഹി വ സല്ലം’ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ നാലിന് വൈകുന്നേരം 7.30ന് കൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ നടക്കും.

കേരള ഇസ്ലാമിക് കൗണ്‍സില്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ഹാഫിസ് അഹ്‌മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. കുവൈത്തി പണ്ഡിതനും, ജംഇയ്യത്തുല്‍ ബയാന്‍ ലി തഅ് രീഫീല്‍ ഇസ്ലാം സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഷെയ്ഖ് സുഊദ് മുഹമ്മദ് അല്‍ ഉതൈബി ഉദ്ഘാടനം ചെയ്യും.

മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് മെമ്ബര്‍ അബ്ദുല്‍ഷുകൂര്‍ അല്‍ കാസിമി അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും. കെഎംസിടി ജനറല്‍ സെക്രട്ടറി അര്‍ഷദ് അല്‍ കാസിമി കൊയമൗലാന അസോസിയേഷനെ പരിചയപ്പെടുത്തും.

ഫ്‌ളയര്‍ പ്രകാശനം ചെയ്തു കോയാ മൗലാന ചാരിറ്റബിള്‍ ട്രസ്റ്റ് കുവൈറ്റില്‍ നവംബര്‍ നാലിന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ‘റബീഉല്‍ ആലം മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം’ എന്ന പരിപാടിയുടെ ഫ്‌ളയര്‍ പ്രകാശനം ഫ്രന്റ് ലൈന്‍ ലോജിസ്റ്റിക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കാരി നിര്‍വഹിച്ചു.

ദാറുസ്സബാഹ് ഖുര്‍ആന്‍ മദ്രസ്സ പ്രിന്‍സിപ്പാള്‍ മുഹമ്മദലി റഷാദി നേതൃത്വം വഹിച്ച ചടങ്ങില്‍ ടിവിഎസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗംഗായി ഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെഎംസിറ്റി ട്രഷറര്‍ ജിയാഷ്, പുതിയങ്ങാടി ദര്‍സ് കമ്മിറ്റി സെക്രട്ടറി ഷിബിലി നിസാര്‍ സാഹിബ്, ഉസ്മാന്‍ കാളിപാടാന്‍, കെഎംസിറ്റി സെക്രട്ടറി ഹാരിസുല്‍ഹാദി, സാലിഹ് നജ്മി, യൂസുഫുല്‍ ഹാദി, മുസ്തഫാ മളാഹിരി, ഷാനിബ് എന്നിവര്‍ പങ്കെടുത്തു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു

Wed Oct 19 , 2022
Share on Facebook Tweet it Pin it Email മരണം സംബന്ധിച്ച്‌ രണ്ടിടങ്ങളില്‍ നിന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ […]

You May Like

Breaking News

error: Content is protected !!