കുവൈത്ത്: കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കി

കുവൈത്തില്‍ കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കി.ഇവര്‍ നേരത്തെ ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്ബോള്‍ ലൈസന്‍സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസന്‍സ് തിരിച്ചേല്‍പിക്കാത്തവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ പലരും ഇത്തരത്തിലുള്ള ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുമ്ബോള്‍ കേവലം അഞ്ച് ദിനാര്‍ പിഴയടച്ചു നാടു കടത്തല്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണു ഇവരെ കണ്ടെത്തുന്നതിന് മന്ത്രാലയം നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കൂടാതെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാര്‍ത്ഥി പദവിയുടെ അടിസ്ഥാനത്തില്‍ 20,000 ഡ്രൈവിംഗ് ലൈസന്‍സുകളും നല്‍കിയിട്ടുണ്ട്.

Next Post

കുവൈത്ത്: ബിസിനസ്സുകളില്‍ 100% ഉടമസ്ഥാവകാശം വിദേശികള്‍ക്ക് അനുവദിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്‌

Mon Oct 11 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈത്തില്‍ ബിസിനസ്സുകളില്‍ 100% ഉടമസ്ഥാവകാശം വിദേശികള്‍ക്ക് അനുവദിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്‌ . കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സമ്ബദ്‌വ്യവസ്ഥ ഉയര്‍ത്തുന്നതിനുമായി കുവൈറ്റ് വിദേശികള്‍ക്ക് കമ്ബനികളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. കുവൈത്തിലെ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റിയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍-സബാഹ് അല്‍-അറബിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അത്തരമൊരു നീക്കത്തിനുള്ള സാധ്യത എടുത്തുകാണിച്ചു. കഴിഞ്ഞ അഞ്ച് […]

You May Like

Breaking News

error: Content is protected !!