കുവൈത്ത്: അറുപത് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യ മേഖലയില്‍ തുടരാമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: അറുപത് വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവു വരുത്തി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.

8000ത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്തിലുള്ള കുടുംബത്തോടൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നവരെയും നിലനിര്‍ത്തും. പ്രായപരിധി മൂലം സര്‍ക്കാര്‍ സേവനം അവസാനിച്ചാല്‍ ഇവരെ സ്വകാര്യ മേഖലയില്‍ തുടരാന്‍ അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള 60 കഴിഞ്ഞവരുടെ സേവനം തുടര്‍ന്നും ആവശ്യമാണെന്ന് ബന്ധപ്പെട്ട വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയാലും താല്‍ക്കാലികമായി പുതുക്കി നല്‍കും.

Next Post

യു.കെ: ഗാരി ലിനേക്കറുടെ ബ്രിട്ടന്‍ പരാമര്‍ശം - അലക്‌സ് സ്‌കോട്ട് ബിബിസി ഷോയില്‍ നിന്ന് പിന്‍മാറി

Sat Mar 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അഭയാര്‍ത്ഥി നയത്തെ വിമര്‍ശിച്ചതിന് അവതാരകന്‍ ഗാരി ലിനേക്കറെ അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബിബിസിയുടെ ”ഫുട്‌ബോള്‍ ഫോക്കസ്” ടിവി പ്രോഗ്രാമില്‍ നിന്ന് അവതാരക അലക്‌സ് സ്‌കോട്ട് പിന്മാറി. ”മാച്ച് ഓഫ് ദ ഡേ” ഫുട്‌ബോള്‍ ഹൈലൈറ്റ്‌സ് പ്രോഗ്രാം അവതരിപ്പിക്കുന്ന മുന്‍ ഇംഗ്ലണ്ട് സോക്കര്‍ ക്യാപ്റ്റന്‍ ലിനേക്കറിനെ വെള്ളിയാഴ്ച ബിബിസി പരിപാടികളില്‍ നിന്ന് മാറ്റി […]

You May Like

Breaking News

error: Content is protected !!