യു.കെ: പുതിയ കുടിയേറ്റ നിയമം തിരിച്ചടിയാകുന്നത് ഇന്ത്യക്കാര്‍ക്ക്

ലണ്ടന്‍: നിയമഭേദഗതികള്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ഏറ്റവും പുതിയതായി ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ് വിസയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് വിസയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെയാണ് പുതിയ നീക്കം.ഇതനുസരിച്ച് 2024 ഏപ്രില്‍ മുതല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വിസയില്‍ കൂടെ കൂട്ടാനാകില്ല. ഇതിനുപുറമെ, വിദേശികള്‍ക്ക് യു.കെ വിസ ലഭിക്കാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം നിലവിലെ 26,200 പൗണ്ടില്‍നിന്നും 38,700 പൗണ്ടായി വര്‍ധിപ്പിച്ചു. ഫാമിലി വിസക്കായി ഇനി മിനിമം 38,700 പൗണ്ട് ശമ്പളം വേണ്ടിവരും. പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഇന്ത്യക്കാരെ പ്രയാസത്തിലാക്കുന്നത്.

ഇന്ത്യയില്‍ ഇതരസംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് കേരളത്തില്‍നിന്നുള്ള കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് പുതിയ നി?ര്‍ദേശം തിരച്ചടിയാകുന്നത്. ആശ്രിത വിസകള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട മിനിമം ശമ്പളം നിലവില്‍ കേവലം 18,600 പൗണ്ടായിരുന്നു. ഇതും ഏപ്രില്‍ മുതല്‍ 38,700 ആയി ഉയരും. ഏപ്രില്‍ മുതല്‍ നഴ്‌സിങ് ഹോമുകളില്‍ കെയര്‍ വര്‍ക്കര്‍മാരായി എത്തുന്നവര്‍ക്ക് പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല.നാളിതുവരെ ഈ ആനുകൂല്യം കൈപ്പറ്റിയ മലയാളികളുള്‍പ്പെടെ ഏറെയാണ്. കെയറര്‍ വിസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് പറയുന്നത്. ഈ വര്‍ഷം മാത്രം 2023 ജൂണ്‍ വരെ ബ്രിട്ടനില്‍ 75,717 ആശ്രിത വിസകളാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്.

Next Post

ഒമാന്‍: ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാൻ ഇന്ത്യയും ഒമാനും

Sat Dec 9 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ഒമാനും. ഇതിന്‍റെ ഭാഗമായി ഇൻഡോ-ഗള്‍ഫ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഐ.എൻ.എം.ഇ.സി.സി) ഒമാൻ ചാപ്റ്റര്‍ ഞായറാഴ്ച ഒമാൻ ഫിഷറീസ് മേഖലയിലെ വിവിധ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച്‌ ചര്‍ച്ച സംഘടിപ്പിക്കും. ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയില്‍ നടക്കുന്ന പരിപാടിയില്‍ മത്സ്യബന്ധന മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക, […]

You May Like

Breaking News

error: Content is protected !!