ഒമാന്‍: ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാൻ ഇന്ത്യയും ഒമാനും

മസ്കത്ത്: ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ഒമാനും. ഇതിന്‍റെ ഭാഗമായി ഇൻഡോ-ഗള്‍ഫ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഐ.എൻ.എം.ഇ.സി.സി) ഒമാൻ ചാപ്റ്റര്‍ ഞായറാഴ്ച ഒമാൻ ഫിഷറീസ് മേഖലയിലെ വിവിധ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച്‌ ചര്‍ച്ച സംഘടിപ്പിക്കും.

ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയില്‍ നടക്കുന്ന പരിപാടിയില്‍ മത്സ്യബന്ധന മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക, മത്സ്യബന്ധന സമ്ബത്ത് സമ്ബന്നമാക്കുക, നിലവിലുള്ള വ്യാപാരം നിലനിര്‍ത്താനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) കീഴിലുള്ള വിദേശ നിക്ഷേപ കമ്മിറ്റിയുമായി (എഫ്‌.ഐ.സി) സഹകരിച്ച്‌ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഒമാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിദഗ്ധര്‍ പങ്കെടുക്കുമെന്ന് ഒ.സി.സി.സി.ഐയുടെ എഫ്‌ഐസിയുടെ കോര്‍ഡിനേറ്റര്‍ ഷുറൂഖ് അല്‍ ഫാര്‍സിയും ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്റിന്‍റെ സെക്രട്ടറി. സി.കെ ഖന്നയും പറഞ്ഞു. ഒ.സി.സി.ഐ ചെയര്‍മാൻ ഫൈസല്‍ അല്‍ റവാസ് പരിപാടിക്ക് നേതൃത്വം നല്‍കും.

ഒമാനിലെ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ്, ഒ.സി.‌സി.ഐ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി ചെയര്‍മാൻ അബ്ദുല്‍ ലത്തീഫ്, ഐ.എൻ.എം.ഇ.സി.സി ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരൻ, ഐ.എൻ.എം.ഇ.സി.സി ചെയര്‍മാൻ ഡോ. എൻ.എം. ഷറഫുദീൻ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ‘മസ്‌കത്ത് വാട്ടര്‍ മെട്രോ-ഒരു ടൂറിസ്റ്റ് വീക്ഷണം’ എന്ന വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ വ്യവസായ പ്രിൻസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, സമുദ്ര ഷിപ്പിങ് ഇന്ത്യയുടെ എം.ഡി ജീവൻ, ‘ഒമാൻ മത്സ്യബന്ധനത്തിലെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ സീ പ്രൈഡ് ഒമാനിലെ മുഹമ്മദ് അമീനും സംസാരിക്കും.

‘മത്സ്യമേഖലയിലെ അവസരങ്ങളും വെല്ലുവിളികളും’എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുഹമ്മദ് അമീൻ, വാരിത് അല്‍ ഖറൂസി, ഡോ. ഷെറി മോൻ, മുഹമ്മദ് അല്‍ ലവാതി, എൻജിനീയര്‍ രേദ ബൈത്ത് ഫരാജ്, ഫിഷറീസ് പ്രതിനിധികള്‍, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ വിദഗ്ധര്‍ എന്നിവരും പങ്കെടുക്കും. ഡോ. വി.എം.എ. ഹക്കിം മോഡറേറ്റര്‍ ആകും.

Next Post

കുവൈത്ത്: 'ഒരുമ' പ്രവാസി ക്ഷേമപദ്ധതി അംഗത്വ കാമ്ബയിൻ തുടങ്ങി

Sat Dec 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയുടെ- 2024 ലേക്കുള്ള അംഗത്വ കാമ്ബയിന് തുടക്കമായി. രണ്ട് മേഖലകളിലായി നടന്ന കിക്കോഫ് മീറ്റിങ്ങില്‍ കെ.ഐ.ജി പ്രസിഡന്‍റ് ശരീഫ് പി.ടി കാമ്ബയിൻ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്‍റുമാരായ സക്കീര്‍ ഹുസൈൻ തുവൂര്‍, ഫൈസല്‍ മഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒരുമ ചെയര്‍മാൻ സി.പി […]

You May Like

Breaking News

error: Content is protected !!