ഒമാന്‍: മെസ്സിയുടെ ബിഷ്‌ടിന് ഒരു മില്യണ്‍ ഡോളര്‍ ഓഫറുമായി ഒമാന്‍ പാര്‍ലമെന്റ് അംഗം

ലോക കകപ്പ് സമ്മാനദാന ചടങ്ങില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സമ്മാനിച്ച ബിഷ്‌ടിന് (ആചാരപരമായ അറബിക് വസ്ത്രം) ഒരു മില്യണ്‍ ഡോളര്‍ വാഗ്‌ദാനം ചെയ്‌ത്‌ ഒമാനി അഭിഭാഷകനും രാജ്യത്തെ പാര്‍ലമെന്റ് അംഗവുമായ അഹമദ് അല്‍ ബര്‍വാനി രംഗത്ത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം.

“എന്റെ സുഹൃത്ത് മെസ്സി, ലോകകപ്പ് നേടിയതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. (ഖത്തര്‍ അമീര്‍) നിങ്ങളുടെ തോളില്‍ മഹത്വത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ ഒരു ബിഷ്ത് അണിയിച്ചപ്പോള്‍ എന്നെ വല്ലാതെ അമ്ബരപ്പിച്ചു” ബര്‍വാനി തന്റെ ട്വീറ്റില്‍ പറയുന്നു. “ആ ബിഷ്‌ട് എനിക്ക് നല്‍കാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു ദശലക്ഷം ഡോളര്‍ വാഗ്‌ദാനം ചെയ്യുന്നു” ബര്‍വാനി കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് ട്രോഫി ഉയര്‍ത്തുമ്ബോള്‍ മെസ്സി ധരിച്ചിരുന്ന വസ്ത്രത്തിന്റെ യഥാര്‍ത്ഥ വില 2200 ഡോളറാണ്. വിവാഹങ്ങള്‍ക്കും, ബിരുദദാനങ്ങള്‍ക്കും, ഔദ്യോഗിക പരിപാടികള്‍ക്കും പുരുഷന്മാര്‍ ധരിക്കുന്ന പരമ്ബരാഗത ഗൗണാണിത്. കടുത്ത ഫുട്ബോള്‍ ആരാധകനായ അഹമ്മദ് അല്‍-സലേമിന്റെ കുടുംബ കമ്ബനിയാണ് ഇത് നിര്‍മ്മിച്ചത്.

നേരത്തെ ലോകകപ്പ് സമ്മാന വേദിയില്‍ ബിഷ്‌ട് ധരിച്ച്‌ മെസ്സി കപ്പ് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ നിരവധി അര്‍ജന്റീന ആരാധകരാണ് ഈ പരമ്ബരാഗത അറബിക് വസ്ത്രം ധരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തത്‌.

Next Post

യു.കെ: ക്രിസ്മസ് ആഘോഷം തമ്മില്‍ത്തല്ലായി മാറി വെടിവയ്പ് - യുകെയിലെ മെഴ്‌സിഡസിലെ മദ്യശാലയില്‍ യുവതി കൊല്ലപ്പെട്ടു

Mon Dec 26 , 2022
Share on Facebook Tweet it Pin it Email വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 […]

You May Like

Breaking News

error: Content is protected !!