യു.കെ: ഞങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പകുതി ശമ്പളം വര്‍ധിപ്പിച്ചാല്‍ മതി സമരം അവസാനിപ്പിക്കാന്‍ തയാറാണ് – യുകെയിലെ നഴ്സിംഗ് യൂണിയന്‍

19% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരരംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് വഴിയൊരുക്കുന്ന രീതിയില്‍ ആവശ്യങ്ങളില്‍ കാര്യമായ വിട്ടുവീഴ്ച നടത്താന്‍ യൂണിയന്‍ തയ്യാറായിരിക്കുകയാണ്.

40,000-ലേറെ എന്‍എച്ച്എസ് നഴ്സുമാരും, ആംബുലന്‍സ് ജോലിക്കാരും ഇന്ന് പണിമുടക്ക് നടത്തുന്നുണ്ട്. എന്‍എച്ച്എസ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമരപരിപാടിയായി ഇത് മാറും. 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് നടത്തുന്ന നഴ്സുമാര്‍ക്കൊപ്പം ആദ്യമായി പിക്കറ്റ് ലൈനില്‍ ആംബുലന്‍സ് ജോലിക്കാര്‍ ചേരുമ്പോള്‍ ജീവനുകള്‍ അപകടത്തിലാകുമെന്ന് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നഴ്സുമാരുടെ സമരം നാളെയും നീളും. വ്യാഴാഴ്ച ഫിസിയോതെറാപ്പിസ്റ്റുകളും, വെള്ളിയാഴ്ച കൂടുതല്‍ ആംബുലന്‍സ് ജോലിക്കാരും സമരത്തിനിറങ്ങും. അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രധാനമന്ത്രി സുനാകിന് കത്തയച്ചു.

അര്‍ത്ഥവത്തായ പേ ഓഫര്‍ മുന്നോട്ട് വെച്ചാല്‍ സമരങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് നഴ്സിംഗ് നേതാക്കള്‍ വ്യക്തമാക്കി. വെയില്‍സിലെ അംഗങ്ങള്‍ പരിഗണിച്ചതിന് സമാനമായി ഇംഗ്ലണ്ടിലും നടപടി വേണം. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച 4 ശതമാനം ഓഫറിനേക്കാള്‍ വര്‍ദ്ധിച്ച ശമ്പളമാണ് യൂണിയനുകളുടെ ആവശ്യം.

Next Post

ഒമാന്‍: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

Tue Feb 7 , 2023
Share on Facebook Tweet it Pin it Email പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയും പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകനുമായ സജി ജോണ്‍ (62) ആണ് മസ്‌കത്തില്‍ വെച്ച്‌ മരണപ്പെട്ടത്. 40 വര്‍ഷത്തോളം മസ്കത്തില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ – ശോഭ ജോണ്‍ റോയല്‍ ഒമാന്‍ ആശുപത്രി ജീവനക്കാരിയാണ്. മക്കള്‍ – സോജിന്‍ ജോണ്‍ […]

You May Like

Breaking News

error: Content is protected !!