ഒമാന്‍: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയും പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകനുമായ സജി ജോണ്‍ (62) ആണ് മസ്‌കത്തില്‍ വെച്ച്‌ മരണപ്പെട്ടത്. 40 വര്‍ഷത്തോളം മസ്കത്തില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു.

പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ – ശോഭ ജോണ്‍ റോയല്‍ ഒമാന്‍ ആശുപത്രി ജീവനക്കാരിയാണ്. മക്കള്‍ – സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്). സഹോദരങ്ങള്‍ – പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി. സംസ്‍കാരം മസ്‌കറ്റിലെ ഖുറത്തുള്ള പി.ഡി.ഒ സെമിത്തേരിയില്‍ ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Post

കുവൈത്ത്: സേവനത്തിന്റെ 22 വര്‍ഷം സാന്ത്വനം കുവൈത്ത് വാര്‍ഷികം ആഘോഷിച്ചു

Tue Feb 7 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ജീവകാരുണ്യ മേഖലയില്‍ പുതിയ ലക്ഷ്യം അവതരിപ്പിച്ചും കഴിഞ്ഞകാല പ്രവര്‍ത്തനം അടയാളപ്പെടുത്തിയും 22 വര്‍ഷം പൂര്‍ത്തിയാക്കിയ സംതൃപ്തിയില്‍ സാന്ത്വനം കുവൈത്ത്. കൂട്ടായ്മയുടെ 22ാം വാര്‍ഷിക പൊതുയോഗം ഡോ. അമീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍ ചന്ദ്രന്‍ സാമ്ബത്തിക റിപ്പോര്‍ട്ടും റിഷി ജേക്കബ് […]

You May Like

Breaking News

error: Content is protected !!