കുവൈത്ത്: അഭയാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ

കുവൈത്ത് സിറ്റി: പല രാജ്യങ്ങളിലായി കഴിയുന്ന അഭയാര്‍ഥികളെ സ്വന്തം നാട്ടിലേക്കും വീടുകളിലേക്കും തിരികെ കൊണ്ടുവരുന്നതിന് യു.എന്‍ അഭയാര്‍ഥി ഏജന്‍സിക്ക് (യു.എന്‍.എച്ച്‌.സി.ആര്‍) രാജ്യത്തിന്റെ പിന്തുണ.

സംസാരിച്ച കുവൈത്ത് അറ്റാഷെ റാഷിദ് അല്‍ അബൗല്‍ ആണ് പിന്തുണ അറിയിച്ചത്. യു.എന്‍.എച്ച്‌.സി.ആര്‍ ജീവനക്കാരില്‍ 25 ശതമാനവും അപകടകരമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അഭയാര്‍ഥികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉറപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഓഫിസ് സ്ഥാപിച്ചതിന്റെ 31ാം വാര്‍ഷികം ആഘോഷിച്ചു. സായുധ സംഘട്ടനങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. സംഘര്‍ഷം, അക്രമം, പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പത്തു കോടി ആളുകള്‍ സുരക്ഷിത താവളങ്ങളിലേക്ക് പലായനം ചെയ്തതായി അല്‍ അബൗല്‍ ചൂണ്ടിക്കാട്ടി. അരക്കോടിയിലധികം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കിയതിന് യു.എന്‍.ആര്‍.ഡബ്ല്യു.എയെ അദ്ദേഹം അഭിനന്ദിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ സുരക്ഷ കൗണ്‍സില്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുത്ത് വീടുകള്‍ നശിപ്പിച്ച്‌ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെ അപലപിച്ചു. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശവും ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Post

യുകെ: ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ

Sat Nov 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

You May Like

Breaking News

error: Content is protected !!