ഒമാന്‍: സ്വീഡനില്‍ ഖുര്‍ആന്‍ പകര്‍പ്പുകള്‍ കത്തിച്ച സംഭവത്തില്‍ ഒമാന്‍ അപലപിച്ചു

സ്വീഡനില്‍ ഖുര്‍ആന്‍ പകര്‍പ്പുകള്‍ കത്തിച്ച സംഭവത്തില്‍ ഒമാന്‍ അപലപിച്ചു. മുസ്ലിംങ്ങളുടെ വികാരങ്ങളെയും വിശുദ്ധികളെയും പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ ശക്തമായി അപലപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

തീവ്രവാദത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതും മതങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമായ എല്ലാ പ്രവര്‍ത്തികളും ക്രിമിനല്‍ കുറ്റമാക്കാനും സഹിഷ്ണുത, സഹവര്‍ത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങള്‍ ഏകീകരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഐക്യപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Next Post

ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഒമാൻ: ഓണ്ലൈൻ ബാങ്ക് തട്ടിപ്പ് -

Wed Apr 20 , 2022
Share on Facebook Tweet it Pin it Email സാമ്ബത്തിക സഹായം നല്‍കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ അക്കൗണ്ട് ആരംഭിക്കാന്‍ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് പൗരന്‍മാരും വിദേശികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ് രീതികളെ […]

You May Like

Breaking News

error: Content is protected !!