കോട്ടയം: കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

കോട്ടയം : കോട്ടയത്ത് കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം. തലയോലപ്പറമ്ബ് സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോള്‍ (22) ആണ് മരിച്ചത്.

കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആക്രമിക്കുകയായിരുന്നു.

ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷ എഴുതാനാണ് കോളേജില്‍ എത്തിയത്. സഹപാഠിയായ യുവാവ് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി ഉപയോഗിച്ച്‌ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Next Post

കടുത്ത നടപടികളുമായി ഇന്ത്യ - യു കെയിൽ നിന്നെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റൈൻ

Fri Oct 1 , 2021
Share on Facebook Tweet it Pin it Email ന്യുഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റൈന്‍ വേണമെന്നാണ് തീരുമാനം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇത് അംഗീകരിക്കാന്‍ യു കെ തയാറായിരുന്നില്ല. ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് കടുത്ത […]

You May Like

Breaking News

error: Content is protected !!