കടുത്ത നടപടികളുമായി ഇന്ത്യ – യു കെയിൽ നിന്നെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റൈൻ

ന്യുഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റൈന്‍ വേണമെന്നാണ് തീരുമാനം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇത് അംഗീകരിക്കാന്‍ യു കെ തയാറായിരുന്നില്ല. ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തി തീരുമാനം. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ 72മണിക്കൂര്‍ മുമ്ബെടുത്ത കോവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിക്കണമെന്ന് നിബന്ധനയില്‍ പറയുന്നു.

Next Post

ഒമാൻ: കോവിഡ് സാമ്പത്തിക പ്രതിസന്ധി : രക്ഷിതാക്കള്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്

Sat Oct 2 , 2021
Share on Facebook Tweet it Pin it Email മ​സ്ക​ത്ത്: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം വ​ന്‍ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന നി​ല​വി​ലെ ഘ​ട്ട​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ്. സാ​മ്ബ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഫീ​സി​ള​വ് അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​നാ​ണ് ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ച​ത്. 2021-2022 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ തി​രി​ച്ചു​കി​ട്ടാ​ത്ത ഇ​ന്‍​ഫ്രാ​സ്ട്ര​ക്​​ച​ര്‍ ഫ​ണ്ട് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് െഎ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​നി​ച്ചു. ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് […]

You May Like

Breaking News

error: Content is protected !!