കു​വൈ​ത്ത്: ഡ്രൈവിങ്​ ലൈസൻസ്​ അർഹത പരിശോധിക്കും

കു​വൈ​ത്ത്​ സി​റ്റി: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഫൈ​സ​ല്‍ ​അ​ല്‍ ന​വാ​ഫ്​ ഗ​താ​ഗ​ത വ​കു​പ്പി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി.

നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത വി​ദേ​ശി​ക​ളു​ടെ ലൈ​സ​ന്‍​സ്​ പി​ന്‍​വ​ലി​ക്കും. ലൈ​സ​ന്‍​സ്​ എ​ടു​ക്കു​​​മ്ബോ​ള്‍ യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക്​ പി​ന്നീ​ട്​ യോ​ഗ്യ​ത ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​​ണ്ടെ​ങ്കി​ല്‍ റ​ദ്ദാ​ക്കും.

രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ള്‍​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത്​ 600 ദീ​നാ​ര്‍ ശ​മ്ബ​ളം, ബി​രു​ദം, കു​വൈ​ത്തി​ല്‍ ര​ണ്ടു വ​ര്‍​ഷം താ​മ​സം എ​ന്നി​വ​യാ​ണ് ഉ​പാ​ധി. ജോ​ലി മാ​റ്റ​മോ മ​റ്റോ ആ​യ കാ​ര​ണ​ത്താ​ല്‍ ഈ ​പ​രി​ധി​ക്ക്​ പു​റ​ത്താ​വു​ന്ന​വ​ര്‍ ലൈ​സ​ന്‍​സ്​ തി​രി​ച്ചേ​ല്‍​പി​ക്കേ​ണ്ട​തു​ണ്ട്.ചി​ല ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​ന് ഉ​പാ​ധി​കൂ​ടാ​തെ ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കും

Next Post

കുവൈത്ത്: താമസ-തൊഴില്‍ നിയമ ലംഘനം - ഒരാഴ്ചക്കിടെ 474 പ്രവാസികള്‍ അറസ്റ്റിൽ

Wed Dec 8 , 2021
Share on Facebook Tweet it Pin it Email കുവൈത്തില്‍ താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 474 പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്ത്രമ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പരിശോധനയില്‍ പിടികൂടിയ പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. താമസ-തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് […]

You May Like

Breaking News

error: Content is protected !!