കുവൈത്ത്: താമസ-തൊഴില്‍ നിയമ ലംഘനം – ഒരാഴ്ചക്കിടെ 474 പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്തില്‍ താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 474 പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്ത്രമ മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പരിശോധനയില്‍ പിടികൂടിയ പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

താമസ-തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണമെന്നും പരമാവധിപ്പേരുടെ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Post

മതം ഉപേക്ഷിച്ചതിനു പിന്നാലെ പേരും മാറ്റി സംവിധായകന്‍ അലി അക്ബര്‍.

Sun Dec 12 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം : മതം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ പേരും മാറ്റി സംവിധായകന്‍ അലി അക്ബര്‍. ‘രാമസിംഹന്‍’ എന്നാണ് സംവിധായകന്റെ പുതിയ പേര്. ഫേസ്ക്ക്‌ബുക്ക് ലൈവിലൂടെ ആയിരുന്നു താന്‍ മതം മാറുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ ആഹ്ളാദ പ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് […]

You May Like

Breaking News

error: Content is protected !!