മതം ഉപേക്ഷിച്ചതിനു പിന്നാലെ പേരും മാറ്റി സംവിധായകന്‍ അലി അക്ബര്‍.

തിരുവനന്തപുരം : മതം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ പേരും മാറ്റി സംവിധായകന്‍ അലി അക്ബര്‍.

‘രാമസിംഹന്‍’ എന്നാണ് സംവിധായകന്റെ പുതിയ പേര്. ഫേസ്ക്ക്‌ബുക്ക് ലൈവിലൂടെ ആയിരുന്നു താന്‍ മതം മാറുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ ആഹ്ളാദ പ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.’എന്റെ പേര് നാളെ മുതല്‍ രാമ സിംഹന്‍ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാം. നല്ല പേരാണത്’- അലി അക്ബര്‍ പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സ്മൈലികള്‍ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് ഫേസ്‌ബുക്ക് നിര്‍ജ്ജീവമാക്കി. തുടര്‍ന്ന് മറ്റൊരു അക്കൗണ്ടിലൂടെയാണ് താന്‍‌ മതം വിടുന്നതായി അലി അക്ബര്‍ പ്രഖ്യാപിച്ചത്.

Next Post

ഒമാന്‍: സായുധസേനാ ദിനം - കൊട്ടാരത്തില്‍ സ്നേഹ വിരുന്നുക

Sun Dec 12 , 2021
Share on Facebook Tweet it Pin it Email മസ്കത്ത് : ഒമാന്‍ സായുധസേനാ ദിനത്തിന്‍റെ ഭാഗമായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖ് അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ വിരുന്നൊരുക്കി.ശനിയാഴ്ച രാത്രി നടന്ന വിരുന്നില്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, ചില മന്ത്രിമാര്‍, സുല്‍ത്താന്‍ സായുധ സേന (എസ്.എ.എഫ്), റോയല്‍ ഒമാന്‍ പൊലീസ് കമാന്‍ഡര്‍മാര്‍ മുതിര്‍ന്ന സൈനിക, സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.P കോവിഡ് പശ്ചാത്തലത്തില്‍ സായുധ സേനാ ദിനത്തിന് പൊതുപരിപാടികള്‍ […]

You May Like

Breaking News

error: Content is protected !!