കുവൈത്ത്: നാട്ടില്‍ പോവനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: അബ്ദലി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടില്‍ സോണി സണ്ണിയാണ് (29) മരിച്ചത്.

ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് മരിച്ച ഒരാള്‍ മലയാളി ആണെന്നു തിരിച്ചറിഞ്ഞത്.

കുവൈത്ത് അല്‍ ഗാനിം ഇന്‍റർനാഷനല്‍ കമ്ബനിയില്‍ തൊഴിലാളി ആയിരുന്ന സോണി ഈജിപ്ഷ്യൻ സ്വദേശി ഖാലിദ് റഷീദിക്കൊപ്പം സൈറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഖാലിദ് റഷീദിയും അപകടത്തില്‍ മരിച്ചു. കൂട്ടിയിടിച്ച വാഹനം ഓടിച്ചയാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വിവാഹ വാർഷികം ആഘോഷിക്കാൻ സോണി സണ്ണി നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അപകടം കടന്നുവന്നത്. മൃതദേഹം ഫർവാനിയ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ.കെ.എം.എ മാഗ്നറ്റ് വിഭാഗം മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടത്തി വരുന്നു. പിതാവ്: സണ്ണി. മാതാവ്: ഡെയ്സി സണ്ണി. ഭാര്യ: സോണി സണ്ണി. സഹോദരൻ: സോയ് സണ്ണി.

Next Post

യു.കെ: സ്‌കൂളില്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ സാധിക്കില്ല, ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി യുകെ കോടതി തള്ളി

Thu Apr 18 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍ : സ്‌കൂളിലെ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്‌കൂളിനെതിരായി നല്‍കിയ ഹര്‍ജി യുകെ കോടതി തള്ളി. മികച്ച അച്ചടക്ക രീതികള്‍ കൊണ്ട് ലണ്ടനില്‍ തന്നെ ഏറ്റവും പ്രശസ്തമായ നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലെ ബ്രെന്റിലുള്ള മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിനെതിരായ ഹര്‍ജിയാണ് ലണ്ടനിലെ ഹൈക്കോടതി തള്ളിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സ്‌കൂളില്‍ പൊതു പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കാന്‍ […]

You May Like

Breaking News

error: Content is protected !!