കുവൈത്ത്: കുവൈത്തില്‍ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന പുരുഷന്മാര്‍ക്ക് ഐ.ഡി കാര്‍ഡില്‍ മേല്‍വിലാസം അനുവദിക്കില്ല

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന പുരുഷന്മാര്‍ക്ക് ഐ.ഡി കാര്‍ഡില്‍ മേല്‍വിലാസം അനുവദിക്കില്ല.

സിവില്‍ ഇൻഫര്‍മേഷൻ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറലിന്റ ഓഫീസ് ഡയറക്ടറും ഔദ്യോഗിക വക്താവുമായ ഖാലിദ് അല്‍-ഷമ്മരിയാണ് മേല്‍വിലാസം അനുവദിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

സിവില്‍ ഇൻഫോര്‍മേഷൻ പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ 2021 മുതല്‍ ഡാറ്റാ സേവന വിഭാഗത്തിലും ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സാഹല്‍ ആപ്ലിക്കേഷനിലും താമസക്കാരുടെ വിവരങ്ങള്‍ ലഭ്യമാണ്‌.

കെട്ടിടത്തിലെ താമസക്കാരുടെ വിവരങ്ങള്‍ കാണുവാനും ഏതെങ്കിലും തെറ്റായ വിവരങ്ങളൊ മറ്റൊ കണ്ടെത്തിയാല്‍ അതിലൂടെ യാന്ത്രികമായി പരാതി ഫയല്‍ ചെയ്യാനും ഈ സേവനം കെട്ടിട ഉടമകള്‍ക്ക് സൗകര്യം നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

Next Post

യു.കെ: ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ യുകെ വിസ അനുവദിക്കാനുള്ള സാധ്യതയില്ല- ഇക്കാര്യത്തില്‍ ഹോം സെക്രട്ടറിയെ പിന്തുണച്ച് ചാന്‍സലറും രംഗത്ത്

Thu Sep 14 , 2023
Share on Facebook Tweet it Pin it Email ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അധിക വിസ അനുവദിക്കുന്നതിനോട് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന് യോജിപ്പില്ല. ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ചാന്‍സലര്‍ ജെറെമി ഹണ്ട്. ഇന്ത്യയ്ക്ക് അധിക വിസ നല്‍കുന്ന കാര്യത്തില്‍ ഭരണകക്ഷിയിലെ വലിയൊരു വിഭാഗം എം പിമാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഏകദേശം 50 ല്‍ അധികം എം മാരുടെ പിന്തുണയുള്ള, വലതുപക്ഷ […]

You May Like

Breaking News

error: Content is protected !!