യു.കെ: ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ വന്‍ ചൂഷണം അഞ്ച് മലയാളികള്‍ അറസ്റ്റില്‍

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പെടെയുള്ള 50 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ മതിയായ വേതനവും അടിസ്ഥാന സൗകര്യങ്ങളും നല്‍കാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. യുകെ മലയാളികള്‍ക്ക് ആകെ നാണക്കേടും അപമാനകരവുമായ സംഭവം അരങ്ങേറിയത് നോര്‍ത്ത് വെയില്‍സിലാണ്. മലയാളികളായ മാത്യു ഐസക് (32 ), ജിനു ചെറിയാന്‍ (25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത് . മാത്യു ഐസക്കും ജിനു ചെറിയാനും നേതൃത്വം കൊടുക്കുന്ന അലക്‌സ കെയര്‍ എന്ന് റിക്രൂട്ടിംഗ് ഏജന്‍സി വഴി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികളെ യുകെയില്‍ എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൂഷണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവും കൗണ്‍സിലിങ്ങുമായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് സംഭവത്തില്‍ ഇടപെട്ടുകൊണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

പല ഏജന്‍സികളും നടത്തുന്ന കൊടും ക്രൂരതകളിലേയ്ക്കും മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തനരീതികളിലേയ്ക്കും വെളിച്ചം വീശുന്നതാണ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് അടിമപ്പണിയുടെ പേരില്‍ നടന്ന അറസ്റ്റ് . ഒരു രൂപ പോലും മുടക്കില്ലാതെ വിസയ്ക്ക് പത്തും പന്ത്രണ്ടും ലക്ഷം രൂപ വാങ്ങിയാണ് മലയാളികളെ ഈ അടിമപ്പണിക്കായി യുകെയില്‍ എത്തിക്കുന്നത്. കേരളത്തിലെ ജീവിതാവസ്ഥകളില്‍ നിന്നും ഒരു മോചനത്തിനായി പലരും ഭൂമി വിറ്റും സ്വര്‍ണ്ണം പണയപ്പെടുത്തിയുമാണ് യുകെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇത്തരത്തിലുള്ള ആള്‍ക്കാരെ അതിക്രൂരമായി ചൂഷണം ചെയ്യുന്ന രീതിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ പിന്‍തുടരുന്നത്. യുകെയില്‍ എത്തിക്കഴിയുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വീടുകളിലും പലപ്പോഴും കിടക്കാന്‍ ഒരു സ്ഥലവും പോലുമില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തിലുള്ളവര്‍ ജീവിക്കേണ്ടതായി വരുന്നത്.

പല ഏജന്‍സികളും സ്റ്റുഡന്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിലാണ് ചൂഷണം ചെയ്യുന്നത്. പലരും സ്റ്റുഡന്റ് വിസയില്‍ വരുന്ന വിദ്യാര്‍ത്ഥികളെ ജോലി ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഒരാഴ്ചയോളം വേതനമില്ലാതെ ട്രെയിനിങ് എന്ന പേരില്‍ ചൂഷണത്തിന് വിധേയമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള പല വിദ്യാര്‍ത്ഥികളെയും പിന്നീട് ഷിഫ്റ്റ് കൊടുക്കാതിരിക്കുന്ന നീചമായ കൗശലവും പല മലയാളി ഏജന്‍സികളും പിന്തുടരുന്ന പ്രവണതയുമുണ്ട്.

Next Post

ഒമാന്‍: ഹജ്ജ് തീര്‍ത്ഥാടനം ഒമാനില്‍ ഫെബ്രുവരി 21 മുതല്‍ രജിസ്‌ട്രേഷന്‍

Tue Feb 14 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: രാജ്യത്ത് ഹജ്ജ് തീര്‍ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഇരുപത്തിയൊന്നുമുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍. ഒമാന്‍ മത കാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച്‌ അറിയിച്ചത്. https;// haj.com/ പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച്‌ നാലുവരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. 14,000 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുകയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ രാജ്യത്തുനിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായും ഒമാന്‍ […]

You May Like

Breaking News

error: Content is protected !!