ഒമാന്‍: ഹജ്ജ് തീര്‍ത്ഥാടനം ഒമാനില്‍ ഫെബ്രുവരി 21 മുതല്‍ രജിസ്‌ട്രേഷന്‍

മസ്‌കത്ത്: രാജ്യത്ത് ഹജ്ജ് തീര്‍ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഇരുപത്തിയൊന്നുമുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍. ഒമാന്‍ മത കാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച്‌ അറിയിച്ചത്. https;// haj.com/ പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച്‌ നാലുവരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.

14,000 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുകയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ രാജ്യത്തുനിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായും ഒമാന്‍ അറിയിച്ചു. രാജ്യത്തുനിന്നും കൂടുതല്‍ പ്രവാസികള്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുമെന്നും ഒമാന്‍ അറിയിച്ചു.

അതേസമയം രാജ്യത്തുനിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ടയില്‍ ഇത്തവണയും വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ല. ഹജ്ജ് അനുഷ്ഠിക്കാന്‍ അവസരം ലഭിക്കുന്ന വിദേശികളുടേയും സ്വദേശികളുടെയും വേര്‍തിരിച്ച കണക്കുകള്‍ ലഭ്യമാകാനിരിക്കുകയാണ്.

Next Post

ഒമാന്‍: മലയാളം ഒമാന്‍ ചാപ്റ്റര്‍ 'മലയാള മഹോത്സവം' ബ്രോഷര്‍ പ്രകാശനം ചെയ്തു

Tue Feb 14 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏപ്രിലില്‍ സംഘടിപ്പിക്കുന്ന ‘മലയാള മഹോത്സവ’ത്തിന്റെ പ്രചാരണ പരിപാടികളുടെ ബ്രോഷര്‍ പ്രമുഖ സാമൂഹിക പരിസ്ഥിതിപ്രവര്‍ത്തക ദയാബായി ഫാ. വര്‍ഗീസ് റ്റിജു ഐപ്പിന് നല്‍കി പ്രകാശനം ചെയ്‌തു. മലയാളം ഒമാന്‍ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍, ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത്‌, കോഓഡിനേറ്റര്‍ രാജന്‍ കോക്കുരി എന്നിവര്‍ സംബന്ധിച്ചു. മലയാളഭാഷയും സാഹിത്യവും തനിമ നഷ്ടപ്പെടാതെ […]

You May Like

Breaking News

error: Content is protected !!