യു.കെ: ഏപ്രില്‍ ഒന്നാം തീയതി മുതല്‍ യുകെയില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കും 4 അംഗ കുടുംബത്തിന് 400 പൗണ്ട് അധികം ചെലവാകും

ഏപ്രില്‍ 1 മുതല്‍ ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഒരാളിന് 87 പൗണ്ട് വീതമായിരിക്കും എ പി ഡി ചാര്‍ജ്ജ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിരക്കില്‍ ഇനിയും 10 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധനവ് വീണ്ടും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ അതായത് എക്കോണമി ക്ലാസ്സിലിങ്ങനെയെങ്കില്‍ ബിസിനസ്സ് ക്ലാസില്‍ യാത്രക്കാര്‍ ഒന്നിന് 20 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധന ഉണ്ടാകും.

ഒരു അഞ്ചംഗ കുടുംബത്തിന് വിദേശത്തേക്ക് ഒഴിവുകാല യാത്രകള്‍ നടത്തുന്നതിനോ, സ്വന്തം രാജ്യം സന്ദര്‍ശിക്കുന്നതിനോ എക്കോണമി ക്ലാസ്സില്‍ ആണെങ്കില്‍ 50 പൗണ്ട് അധിക ചെലവുണ്ടാകും. ബിസിനസ്സ് ക്ലാസ്സില്‍ ആണെങ്കില്‍ ഇത് 100 പൗണ്ട് വരെയാകും. അതേസമയം കൂടുതല്‍ ദൂരെയ്ക്ക് ഏപ്രില്‍ 1 മുതല്‍ 91 പൗണ്ടായിരുന്നു എ പി ഡി ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നത്., ഇതില്‍ 11.50 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകും.

ഏപ്രില്‍ 1 മുതല്‍ എ പി ഡി സിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. നിലവിലുള്ള രണ്ട് ബാന്‍ഡ് സിസ്റ്റത്തിനു പകരം, സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് മൂന്ന് ബാന്‍ഡുകള്‍ ഉള്ള സിസ്റ്റം നിലവില്‍ വരും. 2000 മൈല്‍ വരെ സഞ്ചരിക്കുന്നവര്‍ ബാന്‍ഡ് എ യില്‍ ഉള്‍പ്പെടും. ഇവരായിരിക്കും ഏറ്റവും കുറവ് എ പി ഡി നല്‍കുന്ന വിഭാഗം. 2001 മൈല്‍ മുതല്‍ 5500 മൈല്‍ വരെ ബി ബാന്‍ഡിലും 5500 മൈലില്‍ അധികം സഞ്ചരിക്കുന്നവര്‍ സി ബാന്‍ഡിലും ഉള്‍പ്പെടും.

ഈ ലെവി ഈടാക്കുന്നത് യു കെയിലെ വിമാനത്താവളങ്ങളില്‍ നിന്നും പറന്നുയരുന്ന വിമാനങ്ങള്‍ക്കാണ്. അതായത്, ബ്രിട്ടനില്‍ നിന്നുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും ലെവി ഈടാക്കുക.

Next Post

കുവൈത്ത്: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി

Thu Mar 16 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് മരിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അല്‍ ജഹ്‌റ – 2 ആശുപത്രിയില്‍ നഴ്‌സായിരുന്നു. രണ്ട് മാസം മുമ്ബാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. ഭര്‍ത്താവ് – പരേതനായ ബൈജു വര്‍ഗീസ്. മക്കള്‍ – ജീവ, ജിത്തു, […]

You May Like

Breaking News

error: Content is protected !!