ഒമാന്‍: മറുനാട്ടില്‍ മലയാളി അസോസിയേഷൻ ഓണം-ബക്രീദ് ആഘോഷം

മസ്‌കത്ത്: മറുനാട്ടില്‍ മലയാളി അസോസിയേഷന്‍റെ ഓണം-ബക്രീദ് ആഘോഷങ്ങള്‍ വെള്ളിയാഴ്ച ബൗഷര്‍ സി. ബി.എഫ്.എസ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഉത്സവം 2023′ പേരില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളില്‍ സിനിമ, ടെലിവിഷന്‍ താരങ്ങളായ കളിക്കളം പ്രദീപ്, ഫുഡ് വ്ലോഗള്‍ കിഷോര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി.ടി.കെ. ഷമീര്‍, ഡോ. രാജശ്രീ നാരായണന്‍ കുട്ടി, ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് വിദ്യാഭ്യാസ ഉപദേഷ്ടാവ് വിനോബ തുടങ്ങിയവര്‍ പങ്കെടുക്കും. നാടന്‍ കലകള്‍, പഞ്ചവാദ്യം, മഹാബലി എഴുന്നള്ളത്ത്, തിരുവാതിരകളി, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങിലെത്തും. അസോസിയേഷന്‍ പ്രസിഡന്‍റ് അനില്‍ കുമാര്‍, സെക്രട്ടറി ജയന്‍ ഹരിപ്പാട്, ട്രഷറര്‍ പിങ്കു അനില്‍കുമാര്‍, രക്ഷാധികാരി ഫവാസ് കൊച്ചന്നൂര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: സേവന രംഗത്ത് മൂന്നാണ്ട്; ഗാന്ധിസ്മൃതി കുവൈത്ത് വാര്‍ഷികം വെള്ളിയാഴ്ച

Wed Oct 11 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ജനസേവന രംഗത്ത് മൂന്നു വര്‍ഷം പിന്നിട്ട ഗാന്ധിസ്മൃതി കുവൈത്തിന്റെ മൂന്നാം വാര്‍ഷികം വെള്ളിയാഴ്ച. ആസ്പയര്‍ ഇന്ത്യൻ ഇന്റര്‍നാഷനല്‍ സ്കൂളില്‍ വൈകീട്ട് നാലു മുതല്‍ 10 വരെയാണ് ആഘോഷമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യാതിഥിയായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും. കലാ പരിപാടികള്‍, ഭവന നിര്‍മാണ പദ്ധതി ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടക്കും. കോവിഡ് കാലത്ത് […]

You May Like

Breaking News

error: Content is protected !!