ബലാത്സം​ഗക്കേസിൽ ഭീഷണി, ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്‍റെ ഭീഷണി

കൊച്ചി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചതായി പരാതി

ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്‍്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച്‌ കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്.

നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടര്‍ന്നു.

പൊലീസില്‍ നല്‍കിയ പരാതികള്‍ അപ്പപ്പോള്‍ മോന്‍സന് ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. ആലുപ്പുഴയിലെ ശരത്തിനെതിരായ ബലാത്സംഗം പരാതി പിന്‍വലിക്കാനായിരുന്നു മോന്‍സന്‍്റെ ഭീഷണി. മോന്‍സന്‍ മാവുങ്കലിന്‍റെ ബിസിനസ് പങ്കാളിയാണ് ശരത്തിന്‍റെ കുടുംബം.

മോന്‍സന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച്‌ അട്ടിമറിച്ചെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുളള പുരാവസ്തുക്കളുടെ വില്‍പ്പനക്കാരന്‍ എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ബൈബിളിലെ പഴയനിയമത്തിലെ മോശയുടെ അംശവടിയുമൊക്കെ തന്‍റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂര്‍ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുല്‍ത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയെന്നും ഇടപാടില്‍ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നുമായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

Next Post

യു.കെ: രാജ്യത്ത് കൊറോണ വൈറസ് നാലാം തരംഗം തുടങ്ങിക്കഴിഞ്ഞെന്ന് കണക്കുകള്‍

Tue Sep 28 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : രാജ്യത്ത് നാലാം തരംഗം ആഞ്ഞടിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കുട്ടികളില്‍ നിന്നും കൊറോണ വൈറസ് മാതാപിതാക്കളിലേക്ക് എത്തിത്തുടങ്ങിയെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു. ഭൂരിപക്ഷം കുട്ടികളും വാക്സിനെടുക്കാതെ സ്‌കൂളുകളില്‍ എത്തുമ്ബോള്‍ പുതിയ തരംഗം രൂപപ്പെടുമെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന 24 കുട്ടികളില്‍ ഒരാള്‍ വീതം പോസിറ്റീവായി […]

You May Like

Breaking News

error: Content is protected !!