അതിര്‍ത്തി കടന്നാല്‍ ഇന്ധനവിലയില്‍ കുറവ് – തമിഴ് നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ തിക്കും തിരക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വലഞ്ഞ വാഹന യാത്രക്കാര്‍ അതിര്‍ത്തി കടന്നാല്‍ ഇന്ധനവില കുറയുമെന്ന ആശ്വാസത്തിലാണ്.

കേരളത്തേക്കാള്‍ തമിഴ്‌നാട്ടില്‍ ഡീസലിന് ഒന്നര രൂപയും പെട്രോളിന് നാലു രൂപയുമാണ് കുറവ്.

തമിഴ്‌നാട് സര്‍കാര്‍ നികുതി കുറച്ചതാണ് കാരണം. അതിനാല്‍ കേരളത്തിലെ ചരക്കു വാഹനങ്ങള്‍ ഉള്‍പെടെ തമിഴ്‌നാട്ടിലെ അതിര്‍ത്തി പമ്ബുകളിലെത്തി ഇന്ധനം നിറയ്ക്കുകയാണ്. പാറശാലയില്‍ ഡീസല്‍ ലിറ്ററിന് 100.09 രൂപയുള്ളപ്പോള്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടില്‍ 98.50 രൂപ മാത്രമാണെന്നു ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Next Post

യു.എസ്.എ: ചെയ്യാത്ത തെറ്റിന് 37 കൊല്ലം അഴിക്കുള്ളിൽ, പതിനെട്ട്കാരൻ പുറത്തിറങ്ങിയത് 56കാരനായി

Sun Oct 10 , 2021
Share on Facebook Tweet it Pin it Email 37 വര്‍ഷം ചെയ്യാത്ത തെറ്റിന് ജയിലില്‍ ജീവിതത്തിന് ശേഷം ഒരാള്‍ മുക്തനാക്കപ്പെട്ടിരിക്കുകയാണ്. 18 വയസു ള്ളപ്പോള്‍ ജയിലില്‍ പ്രവേശിച്ച അയാള്‍ നീണ്ട 40 വര്‍ഷം ചെയ്യാത്ത തെറ്റിനാണ് അഴിക്കുള്ളില്‍ കഴിഞ്ഞത്. തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം നഷ്ടപെട്ട സങ്കടത്തിലാണ് ഇന്നയാള്‍. 1983 -ല്‍ നടന്ന ഒരു ബലാത്സംഗക്കേസിലും കൊലപാതകക്കേസിലുമാണ് ഇയാളെ പ്രതിയാക്കിയത്. കടിയേറ്റതിന്‍റെ ഒരു അടയാളമാണ് കേസിന് തെളിവായി […]

You May Like

Breaking News

error: Content is protected !!