യുകെ: മലയാളികളെ തീരാദുഖത്തിലാഴ്ത്തി രണ്ടു പെണ്‍കുട്ടികളുടെ വേര്‍പാട്

യുകെയിലെ മലയാളി സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കി രണ്ടു പെണ്‍കുട്ടികള്‍ അകാലത്തില്‍ വിട പറഞ്ഞു. കവന്‍ട്രിയില്‍ താമസിക്കുന്ന ജോബി മത്തായിയുടെ മകള്‍ ജിസ്‌മോള്‍ (15), സസെക്സില്‍ താമസിക്കുന്ന ബിബിന്റെ മകള്‍ സെറ മരിയ (9) എന്നിവരാണ് വിട പറഞ്ഞത്. രണ്ടു പേരുടേയും മരണം നാട്ടില്‍ വച്ചാണ്. ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജിസ്‌മോള്‍ മുങ്ങി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സെറ മരിയ.
ഭാര്യയുടെ സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ജോബിയുടെ കുടുംബത്തില്‍ ദുരന്തമുണ്ടായത്. ജോബിയുടെ സഹോദരനുള്‍പ്പെടെ കുടുംബത്തിലെ ഏഴു പേരാണ് മൂവാറ്റുപുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇവരില്‍ ജോബിയുടെ സഹോദരന്‍ ജോണ്‍സന്‍ (56), സഹോദരിയുടെ മകന്‍ പൂച്ചക്കാട്ടില്‍ അലോഷി (16) എന്നിവരും മരിച്ചു. എറണാകുളം ജില്ലയിലെ അരയന്‍കാവ് സ്വദേശിയാണ് ജോബി.
കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇന്ന് അന്തരിച്ച 9 വയസ്സുകാരി സെറ മരിയ. സ്‌കൂള്‍ അവധിക്ക് മകളോടൊപ്പം നാട്ടിലെത്തിയതാണു ജോബി മത്തായി. ഇതിനിടെയാണ് ഒന്‍പതു വയസ്സുള്ള മകള്‍ എന്നെന്നേക്കുമായി വിട പറഞ്ഞത്. തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പെരുമ്പാവൂരിനു സമീപം രാമമംഗലം കട്ടയ്ക്കകത്ത് കുടുംബാംഗമാണ് ബിബിന്‍.

Next Post

ഒമാന്‍: ഒമാന്‍ നിസ്വയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

Mon Aug 7 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: നിസ്വയിലെ വാണിജ്യകേന്ദ്രത്തിന്‍റെ ഭാഗമായ വെയര്‍ഹൗസില്‍ വൻ തീപിടിത്തം. ശനിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദാഖിലിയ ഗവര്‍ണറേറ്റ് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തുകയും മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണക്കുകയും ചെയ്തു. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിധ സാധനസാമഗ്രികള്‍ അഗ്നിബാധയില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് മുഴുവനാളുകളെയും ഒഴിപ്പിച്ചശേഷമാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപിടിത്തകാരണം സംബന്ധിച്ച്‌ […]

You May Like

Breaking News

error: Content is protected !!