ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു. ഇതിനായി വില്ലേജ്തല അദാലത്ത് നടത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ആര്‍ഡിഒമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

അദാലത്തിലൂടെ അപേക്ഷകള്‍വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍ ഡി ഒ ഓഫീസുകളിലെ അപേക്ഷകള്‍ക്കായി പ്രത്യേക രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. ജില്ലാ തല കമ്മിറ്റികള്‍ എല്ലാ മാസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണണെന്നും നിര്‍ദേശമുണ്ട്.

ഭൂമി തരം മാറ്റലിനായി സ്വകാര്യ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

Next Post

ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും കാലിക്കറ്റ് സര്‍വകലാശാല മരവിപ്പിച്ചു

Thu Nov 18 , 2021
Share on Facebook Tweet it Pin it Email തേഞ്ഞിപ്പലം: ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും കാലിക്കറ്റ് സര്‍വകലാശാല മരവിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജി​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം. സര്‍വകലാശാലയുമായി കരാര്‍ പുതുക്കില്ലെന്നും സര്‍വകലാശാല ദ്വീപില്‍ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകള്‍ നവംബര്‍ ആറ് മുതല്‍ക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ച സാഹചര്യത്തിലാണിത്​. ദ്വീപ് ഭരണകൂടത്തില്‍ നിന്ന് […]

You May Like

Breaking News

error: Content is protected !!