കുവൈത്ത്: കുവൈത്തില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി. കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ പിടികൂടിയവരെയാണ് നാട് കടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 മെയ് 30 വരെയുള്ള കാലയളവിലാണ് 2695 പ്രവാസികളെ നാട് കടത്തിയത്. രാജ്യത്തെ അനധികൃത താമസക്കാരെയും അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കങ്ങളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

ഹവല്ലി, അഹമ്മദി, ജഹ്‌റ, ഫര്‍വാനിയ, മുബാറക് അല്‍-കബീര്‍ എന്നീ ഗവര്‍ണറേറ്റുകളിലായി സ്ഥാപിച്ച 22,212 ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ പ്രവാസികള്‍ പിടിയിലായത് . തൊഴില്‍ വിപണിയില്‍ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് പരിശോധനാ സംഘം അറിയിച്ചു. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 878 പേരും,ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 580 പേരും, ബാക്കിയുള്ളവര്‍ മറ്റ് ഗവര്‍ണറേറ്റുകളിലുമാണ് പിടിയിലായത്. ഈ കാലയളവില്‍ 2,279 മയക്കുമരുന്ന് കേസുകളും 227 മദ്യക്കേസുകളും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത്. 1,00,169 ട്രാഫിക് നിയമലംഘനങ്ങളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഹമ്മദി ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Next Post

യു.കെ: യുകെയിലെ മില്‍ട്ടന്‍കെയ്സില്‍ കോട്ടയം സ്വദേശിനി അന്തരിച്ചു - നഴ്‌സായിരുന്ന ഏലിയാമ്മയുടെ മൃതദേഹ സംസ്‌കാരം വെള്ളിയാഴ്ച

Wed Jul 5 , 2023
Share on Facebook Tweet it Pin it Email മില്‍ട്ടന്‍കെയ്സില്‍ അന്തരിച്ച കോട്ടയം സ്വദേശിനിയായ മുന്‍ നഴ്സ് ഏലിയാമ്മ ഇട്ടി(69)യുടെ സംസ്‌കാരം വെള്ളിയാഴ്ച. എന്‍എച്ച്എസില്‍ 17 വര്‍ഷം നഴ്സായിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ ഏലിയാമ്മ മൂന്നു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പം മില്‍ട്ടന്‍ കെയിന്‍സില്‍ മകന്റെ വസതിയിലായിരുന്നു താമസം. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച […]

You May Like

Breaking News

error: Content is protected !!